1/26/2022 0 Comments Incomplete Parting Song...Life Life's just a big fat photo album. You get to click some, you miss to click some. You are in some, but you miss someone in some. But whats the rush, can snap for sure next time right..? Guess what, there is no next time, there is no tomorrow. They were there only yesterday, not today, not tomorrow. But then they were there always.. Right from when you first saw the world.. They have to be there always right..? Coz they were always there for you. They found joy in giving so for nothing in return, Did you ever care to ask how they were doing..? You missed what really mattered, stuff doesn’t matter. You cry your heart out struggling to say goodbye Long for a second chance for one last long embrace. One glimpse to say Thank You. Would’ve, could’ve, should’ve - regret cuts like a knife.. You wish their effervescent self was there for ever But they’ve already flown leaving you orphaned.. Leaving a billion frames in your heart to cherish.. But you will never get to snap those.. And that hurts in every waking moment. They are right there when you close your eyes, But sad they are only visible so.. so invisible.. They fade away soon you open your eyes.. Better click every frame while you have them around. Coz like some one sang, the good ones die young. Life is just a big fat photo album, that’s it. In loving memory of my beautiful beautiful Chitta who left on 11/21/2022. Will miss you till my last breath Chitta
0 Comments
2/2/2021 0 Comments Look, thou shall seeWe see what we look for - in places, people & everything else.
What should we see, How badly we want to see it & How hard are we looking..? 3/16/2018 0 Comments ഹിന്ദി ഹമാരാ രാഷ്ട്ര ഭാഷ നഹി ഹെ!ഇന്ത്യയിൽ ഇപ്പോൾ നടക്കുന്ന ഏറ്റവും വല്യ നുണകളിൽ ഒന്ന് ഹിന്ദി രാഷ്ട്ര ഭാഷ ആണെന്നുള്ള പ്രചാരണമാണ്. ശശി തരൂർ എന്ന ദേഹത്തിനോട് നന്ദി തോന്നിയ നിമിഷങ്ങളിൽ ഒന്ന് അദ്ദേഹം പാര്ലമെന്റിൽ വച്ച് ആ അവകാശവാദത്തിനെ പൊളിച്ചടുക്കിയപ്പോളാണ്. ഒരു പാട് ബഹുമാനം തോന്നിയിട്ടുള്ള സുഷമ സ്വരാജിന്റെ മുഖത്തെ അങ്കലാപ്പ് അന്ന് ആ പ്രസംഗത്തിന്റെ അളവുകോൽ ആയിരുന്നു.
അഞ്ചാം ക്ലാസ് തൊട്ടു ഡിഗ്രി രണ്ടാം വര്ഷം വരെ ഹിന്ദി പഠിച്ച ഞാൻ, അതും consistent ആയിട്ട് നല്ല മാർക്ക് വാങ്ങി പഠിച്ച ഞാൻ പെട്ടന്ന് ഹിന്ദിയെ തള്ളി പറയുന്നതിന് കാരണങ്ങൾ തികച്ചും വ്യക്തിപരം ആയിരിക്കാം, പക്ഷെ അത് പൊതു സമൂഹത്തിനു, പ്രത്യേകിച്ച് ദ്രാവിഡ ഭാഷകൾ സംസാരിക്കുന്ന തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് ബാധകം ആണ്. പ്രീ-ഡിഗ്രി എന്ന കടമ്പ ഉഴപ്പി നശിപ്പിച്ചപ്പോൾ എനിക്ക് മുഖം രക്ഷിക്കാനുള്ള മാർക്ക് ഉണ്ടാക്കി തന്നത് ഹിന്ദി ആണ്.. എന്റെ കുടുംബത്തിൽ എല്ലാവരും തന്നെ (കസിൻസ്) ഹിന്ദി ചായ്വും അത്യാവശ്യം ഹിന്ദി വഴങ്ങുന്നവരും ആണ്. ഇന്നും ജോലിസ്ഥലത്ത് അവസരം കിട്ടുമ്പോളൊക്കെ വടക്കൻമ്മാരോട് ഹിന്ദി പ്രയോഗിച്ചു പരിശീലിക്കാറുമുണ്ട്. എങ്കിലും താഴെ പറയുന്ന കാരണങ്ങൾ എന്നെ മാറ്റി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു... 1 ) കേരളം പോലെ ഉള്ള ഒരു സംസ്ഥാനത്ത്, അതായതു ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ മറുനാടുകളിൽ അവസരങ്ങൾ തേടി പോകുന്ന ഒരു സമൂഹത്തിൽ എന്ത് കുന്തം ഉണ്ടാക്കാനാണ് ഹിന്ദി അടിച്ചേൽപ്പിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. ഒരു ഭാഷ അത് ഭാഷയുടെ യഥാർത്ഥ ഉദ്ദേശത്തിനു - അതായതു ആശയ വിനിമയം എന്ന കാര്യത്തിന് - പഠിപ്പിക്കണം, അല്ലാതെ CBSE സിലബസ് വച്ച് കടിച്ചാൽ പൊട്ടാത്ത ഗ്രാമ്മറും ഒന്നും പഠിപ്പിക്കേണ്ട ആവശ്യം ഇല്ല. സെക്കന്റ് ലാംഗ്വേജ് സെക്കന്റ് ലാംഗ്വേജ് ആയി പഠിപ്പിച്ചാൽ മതി.. അതിന്റെ പ്രാധാന്യം ആശയ വിനിമയം ചെയ്യാൻ പറ്റുന്നുണ്ടോ എന്നുള്ളതാണ്.. പ്രാക്ടിക്കൽ ഉപയോഗം ആണ്. പക്ഷെ ഇവിടെ സ്ഥിതി അങ്ങിനെ അല്ല. 2 ) പണ്ട് ഗുജറാത്തിലും ഡൽഹിയിലും സ്റ്റെനോഗ്രാഫർ ജോലിക്കു വേണ്ടി മലയാളി പോയിരുന്ന കാലം കഴിഞ്ഞു. ഇന്ന് ബംഗാളിയും ബിഹാറിയും കേരളത്തിലേക്കാണ് പണി അന്വേഷിച്ചു വരുന്നത്.. ഇപ്പൊ കേരളത്തിൽ ഒരു റെസ്റ്റാറ്റാന്റിൽ പോണേൽ ഹിന്ദി അറിയണ്ട ഗതി ആണ്.. നമുക്ക് തമിഴന്റെ അത്രേം ഇല്ലേലും ഒരല്പം ഭാഷ സ്നേഹം ഒക്കെ ആകാം മലയാളത്തിനോട്. 3 ) 2013 വരെ ഇന്ത്യയിൽ സിവിൽ സർവീസ് പരീക്ഷ എഴുതണേൽ ഹിന്ദിയോ ഇംഗ്ലീഷോ മാത്രമേ പറ്റുമായിരുന്നുള്ളൂ. അത് കൊണ്ടാണ് എനിക്ക് IAS കിട്ടാഞ്ഞത് എന്നല്ല കേട്ടോ.. അത് വടക്കൻമാർക്കു ഒരു മുൻഗണന അല്ലേൽ മുൻതൂക്കം കൊടുക്കലല്ലേ..? എന്തായാലും അത് മാറി ഇപ്പൊ. എന്നാലും പറയുമ്പോ എല്ലാം പറയാണല്ലോ. 4 ) CBSE എന്ന കച്ചവട സിലബസ് (അതിനെ കുറിച്ച് വിശദമായി പിന്നീട് വേറെ പോസ്റ്റാം) വച്ച് കേരളത്തിലെ കുട്ടികളെ ഹിന്ദി പഠിപ്പിക്കുമ്പോൾ അതിലുപയോഗിക്കുന്ന references ഒരു മലയാളി കുട്ടിക്ക് relate ചെയ്യാനേ പറ്റില്ല. ഭാഷ സംസ്കാരത്തിന്റെ ഭാഗമാണ്, അത് അങ്ങിനെ തന്നെ പഠിപ്പിക്കണം, പഠിക്കണം 5 ) കുറച്ചു സംസ്ഥാനങ്ങളുടെ മാത്രം ഭാഷ പൊതു രാഷ്ട്ര ഭാഷ ആണ് എന്നുള്ള കപട നാട്യത്തിൽ ഇത്രയും കാലം വടക്കേ ഇന്ത്യക്കാർ തെക്കേ ഇന്ത്യക്കാരുടെ മേൽ ഒരുതരം കടന്നു കേറ്റവും അധിനിവേശവും തന്നെ ആണ് നടത്തിയിരുന്നത് - at least ശശി തരൂർ അതിനെ അവരുടെ ഭാഷയിൽ തന്നെ challenge ചെയ്തു.. salute to you sir. ഹിന്ദിക്ക് മലയാളത്തിനോ മറ്റേതു ഭാഷക്കോ മുകളിൽ ഉള്ള ഒരു മഹത്വവും കൊടുക്കണ്ട കാര്യമില്ല, കേരളത്തിൽ ഹിന്ദി പഠിച്ച എത്ര ആളുകൾക്ക് ഒരു വാചകം ഹിന്ദിയിൽ പറയാൻ കഴിയും..? മാക്സിമം കിലുക്കം സിനിമയിലെ ജഗതിയുടെ സംഭാഷണം പോലെ "മുജേ ഹിന്ദി മാലൂം ഊം ഊം' എന്ന് പറയാൻ പറ്റും. ഒരു ഭാഷയും പ്രത്യേകിച്ച് ശ്രേഷ്ഠ ഭാഷ അല്ല.. ഭാഷകളിലെ ജാതി തിരിവ് ശരി അല്ല.. എല്ലാ ഭാഷകളും, അത് ഇന്ത്യയിലെ ആയാലും മറ്റു രാജ്യങ്ങളിലെ ആയാലും, ശ്രേഷ്ടങ്ങൾ തന്നെ ആണ്.. ഒരു സംസ്കാരത്തിനെ മനസ്സിലാക്കിയാലേ ഭാഷ അറിഞ്ഞിട്ടു കാര്യമുള്ളൂ, സംസ്കാരം അറിയണേൽ ആ നാട്ടിലെ ഭാഷയും ഭക്ഷണവും അറിയണം.. എല്ലാം പരസ്പര പൂരകങ്ങൾ ആണ്.. അല്ലാതെ ഒറ്റപ്പെട്ട കഷണങ്ങൾ അല്ല. ഇന്ത്യയിൽ 3 ഭാഷകൾ പഠിപ്പിക്കുന്ന രീതി മാറ്റണം - ഒരു പ്രധാന ഭാഷ , as medium of education - ഭാവി വിദ്യാഭ്യാസവും തൊഴിൽ സാഹചര്യങ്ങൾ കൂടി കണക്കിൽ എടുത്തു വിദ്യാർഥിയുടെ അഭിരുചി കൂടി പരിഗണിച്ചു, choice കൊടുക്കുക. മറ്റൊന്ന് ആശയ വിനിമയത്തിന് മാത്രം മുൻതൂക്കം കൊടുത്തു - അതായതു സംസാരിക്കാനും, വായിക്കാനും, എഴുതാനും - in that order of priority - പ്രാപ്തരാക്കുക, അതിപ്പോ ഇന്ത്യൻ ഭാഷ തന്നെ വേണമെന്ന് നിർബന്ധം പിടിക്കേണ്ട ആവശ്യവും ഇല്ല. ഈ വടക്കന്മാരുടെ വെടക്കും പിന്നെ ഒരു third ലാംഗ്വേജ്-ഉം പഠിക്കുന്ന നേരത്തു ആ എനർജിയും ശ്രമവും വല്ല സ്പോർട്സ് അല്ലെങ്കിൽ ആർട്സ് വിഷയങ്ങളിൽ ചിലവിട്ടാൽ കുട്ടികളുടെ ആരോഗ്യനില - ശാരീരികവും മാനസികവും - മെച്ചപ്പെടും. എൻട്രൻസ് എഴുതി IIT ഇൽ ഗുസ്തിക്ക് വിടാനുള്ള തയ്യാറെടുപ്പിന്റെ മത്സരത്തിൽ ഇതൊക്കെ ചിന്തിക്കാൻ മലയാളിക്കെവിടെ നേരം, അല്ലെങ്കിൽ വടക്കന്റെ കച്ചവട CBSE സിലബസ് പഠിച്ചില്ലേൽ മക്കൾ പുറകിലായി പോകും എന്നുള്ള അപഹർഷതാബോധവും പേടിയും കാരണം സൗകര്യപൂർവം മറക്കുക. എന്തായാലും ശരി, ഹിന്ദി ഹമാരെ രാഷ്ട്ര ഭാഷ നഹി ഹേ.. ഹൂം.. ഹോ... 3/8/2018 0 Comments ക്ലാരപല പെൺ സുഹൃത്തുക്കളും എന്റെ ഭാര്യയും ചോദിച്ചു കേട്ടിട്ടുള്ള ഒരു ചോദ്യം - എന്താണ് മലയാളി ആണുങ്ങളുടെ ഈ ക്ലാര ഫാന്റസി..? ലോകത്തിൽ ഒരു ഭാര്യക്കും കാമുകിക്കും അത് മനസ്സിലാകും എന്ന് തോന്നുന്നില്ല.. കാരണം ക്ലാര ഇവരിൽ രണ്ടും അല്ല.. പെണ്ണിന്റെ മാനത്തിനു മാത്രം വില കൽപ്പിക്കുന്ന ഒരു സമൂഹത്തിൽ ക്ലാരയ്ക്കു മാത്രമേ സ്വയം സൂക്ഷിച്ചു വച്ച
ഒരു ആണിനെ മനസ്സിലാക്കാൻ സാധിക്കൂ.. ആ സൂക്ഷിച്ചു വച്ച സ്വയത്തിനെ അപമാനിക്കപ്പെടുമ്പോൾ സൂക്ഷിച്ചു വച്ചതെല്ലാം നശിപ്പിക്കാനുള്ള വാശിയെ മനസ്സിലാകുള്ളൂ.. അത് ആഗ്രഹിച്ചതെല്ലാം സാധിച്ചു തരുന്ന അച്ഛനമ്മമാരുടെയും ആങ്ങളമാരുടെയും സംരക്ഷണത്തിൽ സുരക്ഷിതരായ ഓമന പുത്രീകൾക്കു മനസ്സിലാവില്ല.. ജീവിതം തന്റെ കയ്യിൽ നിന്നും തട്ടിപ്പറിക്കപ്പെടും എന്ന് ഉറപ്പുള്ളിടത്തു നിന്നുകൊണ്ട് എങ്കിൽ ആ നാശം സ്വന്തം തീരുമാനത്തിലും ഇഷ്ടത്തിലും ആകണം എന്ന് ഉറപ്പിച്ച ഒരു ക്ലാരയുടെ മനസ്സിന് മാത്രമേ മനസ്സിലാകൂ.. അങ്ങിനെ ഉള്ള ക്ലാരകൾ രാധാമാരുടെ ശത്രുക്കളാണ്.. ജയകൃഷ്ണന്റെ ഏറ്റവും അടുത്ത സുഹൃത്താണ്.. അവൾ സാധാരണ പെണ്ണല്ല.. Padmarajan എന്ന ഡയറക്ടറുടെ ജീനിയസ് ആ സിനിമ ഓരോ പ്രാവശ്യം കാണുമ്പോളും പല മൊമെന്റ്സിൽ ആയി മനസ്സിലാകുന്ന കാര്യമാണ്.. ഒരിക്കലും കണ്ടു തീർക്കാൻ പറ്റാത്ത സിനിമ. അതിൽ പാർവതിയുടെ അഭിനയം എനിക്കിഷ്ടമല്ലായിരുന്നു.. പോകെ പോകെ ഇപ്പൊ തോന്നുന്നു അവർ ആ കാരക്ടറിനെ തന്മയത്വത്തോടെ അവതരിപ്പിച്ചു എന്ന്.. ബസ് ഓണർ ബാബുവും ക്ലാരയും ആണ് ജയകൃഷ്ണനെ ഏറ്റവും മനസ്സിലാക്കിയ സുഹൃത്തുക്കൾ... കൂടെ നടക്കുന്ന ഋഷി പോലും അല്ല. രാധക്കു ജയകൃഷ്ണന്റെ ഭാര്യ മാത്രമേ ആകാൻ പറ്റുള്ളൂ. Once up a on time.. in a far away land… there was a barber who did his job in return of goods that his customers produced. So for a shave, he got may be a pot, a coconut, some rice and probably 2 mangos depending on time & season - Demand - depending on whoever was his customer.
And for the farmer, he got the pots from the pot maker for 1 KG of wheat, and fire wood from the wood cutter for 3 kg of wheat in monsoon and for 1 KG of wheat in summer. Fair enough - demand & supply - market based economy right..? Then the chief of the village, who gave advice for what ever in exchange got a piece of yellow metal from a miner who mined it but didn’t know what to do with it and had nothing else to give in exchange for some good advice. Since the yellow metal is not common and easy find, the chief wanted his wife to have it as an ornament and called it precious metal - of course he also might have got something in return from his wife.. after all marriage is all about give and take right… ;-) The chief asked the miner to give any of the metal he finds to him.. but the miner didn’t need any advice at that point, so the chief gave a signed ‘note’ reading - “I owe whoever carries this note advice worth X Grams of yellow metal” (Sorry for the X variable talk)… and here comes the Gold Standard. But the miner has to buy some rice, he gave the note to the farmer and said, “you give this to the chief when you need advice, it’s signed promise for what he owes me.” And everybody who got the note continued to repeat the action.. - and thus the “notes” came in to circulation - Currency is established. Since every one is using his “note”, the chief thought now he has to make and sign this note, which is an expenditure for him, so he need to recoup it and he should get a share for his signature - so he announced, every time somebody exchanges his note, a small portion of the note should go back to him… - ideally if the note is used this way, it will run out of value.. so this small amount is added in addition to the value of the goods/value exchanged.. here comes Tax. Suddenly everyone started to realize they are hoarding a lot of signed notes from the chief in their homes, and how much of the notes they got decides how much they can buy. Now the thieves in their village and near by ones who doesn’t produce anything started to steal the notes from homes.. The chief called for a ‘panchayath’ and in that meeting, the village ‘wrestler’ who protected the villagers came forward and said, “I will keep all your notes safe in my home, but I take a small portion of the note as service charge” - Fees. But later the wrestler figured out, he can loan the note to people who don’t have it and ask for a small amount called interest on the loan, so he told the villages, he will pay them a bit more of the notes, if they keep their notes with him.. he made his income by the difference between the interests - there comes the banker. Now since its the same notes the chief issued, chief insisted every time someone makes a note using his note, he should get a portion - Tax again - and the chief decided he doesn’t need to make the note against the gold the miner gives, and decides to write and sign the notes at his own whim and fancy, whenever he choose to flood the market with more notes - inflation. The Wrestler figured out a way to make people open a tab in his books for every note they borrowed with out even giving the note - now no note is issued, but a promise to give a note is issued - “promise on a promise” - but again with an interest charge. Now every time somebody has to buy something, they don’t carry the original goods/service they exchanged, neither the ‘note’ the chief issued, but another ‘tab’ which told the seller the wrestler will pay him. -- Credit market is born. Then a few men from the neighboring village came to visit our village, they had their own notes and credit tabs, but it had different values.. and people of our village didn’t have a way to verify if these notes and tabs were genuine and worthy for sure, so they didn’t accept notes of the other village for goods/services. Seeing this, the tour guide of the visitors said, he will make arrangements with Wrestler of his village to accept notes and credit tabs with any village, but for a small fee of 2% on each exchange - here comes the Payment Gateway. Now the chief has no way to know who all has his note and who all are exchanging them how many times.. he is missing on his share.. so he partners with the wrestler and the tour guide to control all exchange of his notes. And he deploys more Wrestlers to grab notes from anyone hoarding it and not paying him his share - Tax Departments and Reserve Banks are born - authorized collection agents. Whenever the chief thinks there is too much notes in circulation, he increases interest rates - like a valve on the air supply. And he tells the people no one can carry his notes anymore, but it should be all marked against the books of the wrestler and the tour guide. He gets a cut out of the book’s records. Of course he is going to use the share he gets to pave the streets, put lights and benches on the street sides, makes wells and ponds and what not.. again for the people of the village.. he is a good chief. Now, the farmer who used to get a hair cut giving 2 KGs of Rice, but today he can’t do that - he sells his rice for 10 notes/KG to a shop keeper who pays him through the wrestler and tour guide - and the farmer pays 25 Notes to the barber to get a hair cut ‘swiping’ the credit tab issued by the wrestler in the gizmo issued by the Tour Guide. The 5 extra Notes paid goes to the Chief, Wrestler and the Guide and it happens every time somebody swipes the tab. All the farmer wanted was a hair cut, and the barber wanted was some rice to feed his family. Alas.., cashless society was there for sure… once upon a time. By the way, the illiterate and sun dried miner still crawls up his grave digging for stuff that glitters in the dark which is taken away by suit wearing, cigar smoking merchant exchanging worn out notes to the miner. He then sells it to other suit wearing, perfuming smelling men who buy them as ornaments for their flamboyant bimbos to feel worthy so that they would bed them for every piece. And we all live in peace. 9/20/2016 0 Comments ക്ഷമക്ഷമ ആട്ടിൻ സൂപ്പിന്റെ ഫലം ചെയ്യും അത്രേ.., അപ്പോ ആട്ടിൻ സൂപ്പ് കുടിച്ചാൽ ക്ഷമ വേണ്ടാരിക്കുമല്ലോ...?
8/25/2016 0 Comments ഈശ്വരന്റെ പൂന്തോട്ടംഭൂമി ഈശ്വരന്റെ പൂന്തോട്ടം ആണ്, മനുഷ്യൻ വെറും തോട്ടക്കാരൻ മാത്രം.
7/30/2016 0 Comments ജനനിയുടെ ജനനംരുചിയാണ് ആദ്യത്തെ ബന്ധം, അതിൽ വാത്സല്യത്തിന്റെ തേൻ നിറയുമ്പോൾ, ഒരിക്കലും മുറിയാത്ത ബന്ധമാകുന്നു, ജനനി ജനിക്കുന്നു.
7/25/2016 0 Comments തട്ടിപ്പിൻ മറയത്ത്ലോകത്തില്ലാത്ത വില കൊടുത്തു മൾട്ടി ക്യൂസിന് റെസ്റോറന്റീന്ന് ബീഫും ചിക്കനും ബർഗറും പിസയും ഒക്കെ കഴിച്ചു വയറ് അലങ്കോലമാക്കീട്ടു വീട്ടിൽ വന്നു ഇത്തിരി ചൂട് പൊടി അരി കഞ്ഞീല് ഉപ്പും അച്ചാറും ഇട്ടു ചുട്ട പപ്പടോം കൂട്ടി കഴിക്കുമ്പോളത്തെ ഒരു സുഖമുണ്ടല്ലോ... എന്റെ പൊന്നു സാറേ....
7/12/2016 1 Comment അരുതുകളുടെ അതിരുകൾസ്ഥലം: ഏതെങ്കിലും അംബലം
കാഴ്ച: അരുതുകൾ - പാദരക്ഷകൾ മതിലിനോട് ചേർത്തു ഇടരുത്, മതിൽക്കകത്തു പാദരക്ഷകൾ ഇടരുത്, ഷര്ട് ധരിച്ചു അകത്തു പ്രവേശിക്കരുത്, നടക്കു നേരെ നിൽക്കരുത്, mobile phone ഉപയോഗിക്കരുത്, ക്യാമറ കടത്തരുത്, രസീതെഴുതാതെ മാല മേടിക്കരുത്, അവിടെ തൊടരുത്, ഇവിടെ നോക്കരുത്, പക്ഷെ കാണിക്ക ഇടുമ്പോൾ വഞ്ചിയിൽ തന്നെ ഇടണം. അംബലം വിഴുങ്ങികൾക്കും ഊരാഴ്മക്കാർക്കും ഒക്കെ മതിൽക്കകത്തു മുറുക്കി തുപ്പാം, ഇമ്മാതിരി അരുതുകളുടെ പിച്ചള ബോർഡ്ഉം, അമ്മേ നാരായണന്നോ, നമഃ ശിവായ എന്നൊക്കെ പല നിറത്തിൽ ഓടുന്ന ലൈറ്റിംഗ് വച്ചു വൃത്തികേടാക്കാം - കാരണം ക്ഷേത്രവും ഹിന്ദുവിനേം ഉദ്ധരിക്കുവാണല്ലോന്നെ.. സെൻസും ടേസ്റ്ററും ഹെറിറ്റേജ്ഉം കാവി കൈലി ഉടുത്തു തോളത്തു തോർത്തിട്ടു നിന്നു കഴിയുമ്പോ ഉണ്ടാകുന്നതാണല്ലോ. മറ്റിടങ്ങളും ഒട്ടും വ്യത്യസ്തമല്ല, പൊതു നിരത്തോ, ആശുപത്രിയോ, മറ്റുസ്ഥാപനങ്ങളോ ഏതെടുത്താലും - അടിസ്ഥാന വിദ്യാഭാസത്തിന്റെ പാളിച്ചകളുടെ ഒന്നാന്തരം പ്രതിഫലനം - സമൂഹവും സാമൂഹ്യ മര്യാദയുടെ കുറവും. 7/10/2016 0 Comments പെണ്മനസ്സ്കൈ വേദനക്കുള്ള Physiotherapy കഴിഞ്ഞു വന്ന അച്ഛൻ വളരെ അഭിമാനപൂർവം: തെറാപിസ്റ് ചോദിച്ചു പറമ്പിൽ കൃഷി പണി ഒക്കെ ചെയ്യാറുണ്ടോ..? ശരീരം കണ്ടാൽ തോന്നും എന്ന്.
കേട്ടതും ഉടനെ അമ്മ: തെറാപിസ്റ് ആണോ പെണ്ണോ.? അച്ഛൻ: ദഹിപ്പിക്കുന്ന ഒരു നോട്ടം. വയസ്സ് 60 ആയാലും പെണ്മനസ്സ് പെണ്മനസ്സ് തന്നെ. 7/9/2016 0 Comments Cosmic law of attractionWhile drifting through the sea of space, suddenly you feel the pull, because you are aligned at opposite poles. Breaking the curiosity barrier, you crash in to them & fuse only to find you spin in a violent tango.., which in time spins out of control causing you to be separated out of the orbits. Now you feel relieved from the dizzy of the spin, and starts to think their orbit rejected you. The truth is you broke the bond when you started to think you know them all very well now & not drawn anymore..., that thought shifted your polarity to repel yourself out of the bond. Now you find yourself drifting away in to vastness of endless space alone.., hoping to be caught in the field of another one aligned at a different polarity - to become a binary star.
4/20/2016 0 Comments Give & TakeFor any relationship to be successful, there has to be something at stake for all parties involved, coz then only they value the relationship. If its employment, both the employer & employee should have a need of each other, one for earning a living & one to support the business. If it's a marriage, both partners should be needing each other, may it be for financial security, sex, food, emotional support, responsible parenthood etc. When all parties involved doesn't need anything from each other, the relationship ends - naturally.
ജീവിതത്തിൽ നമ്മൾ രണ്ടു തരം ആളുകളെ ഓർത്തിരിക്കും - നമ്മൾക്ക് ഏറ്റവും ഇഷ്ടപ്പെട്ടരെയും പിന്നെ നമ്മൾ ഏറ്റവും കൂടുതൽ വെറുത്തവരെയും. അദ്ധ്യാപകരുടെ കാര്യത്തിലും ഇത് ശരി ആണ്. നമ്മൾക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട, അല്ലെങ്ങിൽ നമ്മളെ ഏറ്റവും കൂടുതൽ സ്നേഹിക്കുകയും സ്വാധീനിക്കുകയും ചെയ്ത അദ്ധ്യാപകരെയും പിന്നെ നമ്മളെ ഏറ്റവും കൂടുതൽ വെറുപ്പിച്ച - അത് നമ്മുടെ നല്ലതിന് വേണ്ടി
ആയിരുന്നെങ്ങിൽ കൂടെ - അദ്ധ്യാപകരെയും. ഇതിൽ രണ്ടിലും പെടാതെ അദ്ധ്യാപനവൃത്തി ഒരു തൊഴിൽ ആയി ചെയ്ത് അവനവന്റെ കർമം ചെയ്ത് മറഞ്ഞ നമ്മൾ ഓർക്കാത്ത കുറെ ആളുകളും.. നാരായണിക്കുട്ടി ടീച്ചർ ആദ്യത്തെ ഗണത്തിൽ പെടുന്ന ഒരു അദ്ധ്യാപിക ആയിരുന്നു.. ഒന്നാം ക്ലാസ്സിൽ LP സ്കൂളിന്റെ ബെഞ്ചിൽ ആരംഭിക്കുംബോൾ കണ്ട, അമ്മയേക്കാളും വാത്സല്യത്തോടെ ഞങ്ങളെ എല്ലാവരേം ഒരുപോലെ സ്നേഹിച്ച ഐശ്വര്യം നിറഞ്ഞ ആ മുഖം ഇന്ന് ജീവിതത്തിന്റെ രണ്ടാം പാതിയിൽ ഓർക്കണമെങ്കിൽ അവർക്ക് എന്തൊക്കെയോ പ്രത്യേകത ഉണ്ടായിരുന്നിരിക്കണം. നാരായണിക്കുട്ടി ടീച്ചറിന്റെ ക്ലാസ്സിൽ ആണ് തന്റെ മക്കൾ എന്നറിയുമ്പോൾ തന്നെ ഉള്ള മാതാ പിതാക്കളുടെ ആശ്വാസം അതിനു ഒരു വലിയ തെളിവ് ആണ്. എത്രയോ ആയിരങ്ങൾ അവരുടെ മുന്നിലിരുന്ന് ആ മുഖത്ത് നിന്നും അ ആ ഇ ഈ.. ഉരുവിട്ട് ജീവിത പന്ധാവിലേക്ക് അടിവച്ചു കയറി പോയിരിക്കുന്നു.. ഒരിക്കലും പേടിപ്പിക്കാത എന്നാൽ സ്നേഹത്തോടെ ശാസിക്കുന്ന വാത്സല്യത്തിന്റെ നിറകുടം ആയ ഒരു ടീച്ചറുടെ മുൻപിൽ ഇരുന്നു അധ്യന ജീവിതം തുടങ്ങിയ എല്ലാ ജീവിതങ്ങളും പുണ്യം ചെയ്തവ ആയിരിക്കണം. കുട്ടികൾക്ക് അത്രക്ക് ഇഷ്ടപ്പെട്ട ടീച്ചറിനു അറ്റൻഡൻസ് രജിസ്റ്റർ പൊതിയാൻ വേണ്ടി സോവിയറ്റ് യൂണിയൻ മാഗസിന്റെ സെൻറർ ഫോൾഡ് പേപ്പർ കൊണ്ട് കൊടുക്കാൻ ഞങ്ങൾ കൂട്ടുകാർ അന്ന് മത്സരിച്ചിരുന്നു.. സെറ്റ് സാരി ഉടുത്തു ഹരിക്കുട്ടനെ കയ്യിൽ പിടിച്ചു സ്കൂൾ മൈതനത്തൂടെ നടന്നു വരുന്ന ടീച്ചർ ഇന്നും ഓർമ്മയിൽ ഉണ്ട്. ഒരിക്കൽ സ്കൂൾ ബെൽ അടിക്കാൻ ഊഴം നോക്കി നിന്ന് കൊട്ടുവടി കൈക്കലാക്കാനുള്ള ശ്രമത്തിനിടയിൽ അത് കൈ വിട്ടു തലയിൽ വീണത് കണ്ടു ഓടി വന്നു ടീച്ചർ വെള്ളം ചേർത്ത് തല തിരുമ്മി തന്നു... എന്നിട്ട് സ്റ്റാഫ് റൂമിൽ കൊണ്ട് പോയി ഇരുത്തീട്ടു കൂജയിലെ തണുത്ത വെള്ളം കൊണ്ട് നാരങ്ങ വെള്ളം ഉണ്ടാക്കി തന്നു. പിന്നീടു വര്ഷങ്ങൾക്ക് ശേഷം പുരഷപ്രാപ്തി എത്തിയ കാലത്തും ഏറ്റുമാനൂർ അമ്ബലത്തിൽ വച്ച് കാണുമ്പോൾ ആ പഴയ വാത്സല്യത്തിൽ കൈ പിടിച്ചു വീട്ടിലെയും നാട്ടിലെയും വിശേഷങ്ങൾ ചോദിച്ചിരുന്ന ടീച്ചർ ഒരു അപമൃത്യു സംഭവിച്ച് ഈ ലോകത്ത് നിന്നും പോയി എന്നുള്ള വാർത്ത അമ്മ പറഞ്ഞ് അറിഞ്ഞപ്പോൾ നെഞ്ചിൽ എന്തോ ഒരു വല്യ ഖനം നിറയുന്നത് പോലെ തോന്നി.... ആയിരങ്ങളെ അക്ഷര ലോകത്തേക്ക് കൈ പിടിച്ചു കയറ്റിയ ഞങ്ങളുടെ സ്നേഹമയി ആയ ടീച്ചറിന്റെ ഓർമ്മക്ക് മുൻപിൽ മനസ്സുകൊണ്ട് ഒരു നെയ്ത്തിരി ഇന്ന് ഈ അദ്ധ്യാപക ദിനത്തിൽ കത്തിച്ച് ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.... 1/23/2016 0 Comments ജനുവരിയുടെ നഷ്ടംഒന്നും തന്നെ മനസ്സിലാകാത്ത പ്രായത്തിൽ, മുതിർന്നവരുടെ കൂടെ ഇരുന്നു കണ്ട സിനിമകൾ ഒരുതരം വേട്ടയാടലുകൾ ആയി മനസ്സിൽ അവശേഷിപ്പിച്ച്, ഒരു തണുത്ത വെളുപ്പാൻ കാലത്ത്, പകരത്തിനു ഒരു അപരനെ പോലും തരാതെ, തിങ്കളാഴ്ച നല്ല ദിവസത്തിന് കാത്തു നിക്കാതെ, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ നമുക്ക് പാർക്കാൻ നിർമ്മിച്ച മുന്തിരി തോപ്പുകളിലെ തൂവാനത്തുംബികൾക്ക് നക്ഷത്രങ്ങളെ കാവലാക്കി, കൂടെവിടെ എന്ന് ചോദിച്ചു ദേശാടന കിളിയെ കരയിച്ച്, ഇതാ ഇവിടെ വരെ എന്നും പറഞ്ഞു ഇടവേള അവസാനിപ്പിച്ചു ഒരു കരിയിലക്കാറ്റുപോലെ, മൂന്നാം പക്കം കാണാ മറയത്തെക്കു പറന്നു പറന്നു പറന്നു പോയ, ഇന്നലെകളുടെ ഗന്ധർവന് ഒരു നൊംബരത്തിപ്പൂവു കൊണ്ട് പ്രണാമം. 25 years have passed since Malayalam Cinema lost it's genius on 24 Jan 1991 അടിക്കുറിപ്പ്: പെൻസിൽ സ്കെച്ച് ഇന്റർനെറ്റ് സെർച്ചിൽ കിട്ടിയതാണ്, പേരറിയാത്ത ഏതോ ഒരു കലാകാരന്റെ സൃഷ്ടി ആണ്, എന്റെ അല്ല. 2012 ഓണക്കാലം. കുറെ വർഷങ്ങൾക്കു ശേഷം നാട്ടിൽ ഓണം കൂടാൻ കിട്ടിയ അവസരം. രാവിലെ തന്നെ വളരെ സന്തോഷത്തിൽ വരാന്തയുടെ താഴെ പടികളിൽ ഇരുന്നു ചായകുടിച്ചു പത്രപാരായണം നടത്തുകയായിരുന്നു ഞാൻ. ഇത് പോലെ ഒന്ന് ഇരുന്നു പത്രം വായിച്ചിട്ട് കുറെ കൊല്ലങ്ങളായി - ആ ഇരുപ്പും നോക്കി എന്ത് പറഞ്ഞു എന്നെ കളി ആക്കും എന്നാലോചിച്ചു പടിയിൽ നിപ്പുണ്ട് ഭാര്യ. അങ്ങിനെ സുഖം പിടിച്ചു പത്രപാരായണം മുറുകി വന്നപ്പോളുണ്ട് "അങ്കിൾ അങ്കിൾ" എന്ന് ഉറക്കെ വിളിച്ചു കൊണ്ട് അപ്പുറത്ത് അമ്മിണി അമ്മയുടെ വീട്ടിൽ വാടകക്ക് താമസിക്കുന്ന കുടുംബത്തിലെ പയയൻ ചന്ദ്രു പാഞ്ഞു വരുന്നു.. അവന്റെ വരവ് കണ്ടാലേ അറിയാം എന്തോ പന്തികേടുണ്ട് എന്ന്.. സദാ സഹായ മനസ്കനായ ഞാൻ വരാന്തയിൽ നിന്നും "ഏറു കൊണ്ട ആരാണ്ടേ" പോലെ ചാടി എണീറ്റു.. പത്രം എതിലെയോ പോയി... "എന്ത് പറ്റി മോനെ.". ഞാൻ ഉദ്വേഗപൂർവം ചോദിച്ചു.. അവൻ പടിക്കൽ എത്തുന്നതിനു മുമ്പേ തന്നെ ഒറ്റ ശ്വാസത്തിൽ ഓട്ടത്തിനിടക്ക് പറഞ്ഞു തീർത്തു.. "അവിടെ മുറിക്കകത്ത് ഒരു പാമ്പ്..". എന്റെ ഉള്ളിൽ നിന്നും "യ്യ്യൊ..." എന്ന് ഒരു ശബ്ദം പൊങ്ങി വരുന്നത് ഞാൻ അറിഞ്ഞു.. അത് പുറത്തേക്കു വരുന്നത് തടയുന്ന ശ്രമത്തിൽ രണ്ടു പടി പുറകോട്ടു ചാടി വരാന്തയിൽ എത്തിയത് ഭാര്യ ശ്രദ്ധിച്ചില്ല.. ഭാഗ്യം..
പാമ്പുകൾ ക്ഷുദ്ര ജീവികൾ.. എന്തിനാണോ ഭഗവൻ അവയെ സൃഷ്ടിച്ചത്..? എനിക്ക് ഈ ജീവികളെ പണ്ടേ പേടിയാ.. അറപ്പും.. വളരെ പ്രതീക്ഷയോടെ എന്നെ നോക്കി 'വേഗം വരൂ' എന്ന് അപേക്ഷിച്ച് നിക്കുന്ന ചന്ദ്രുന്റെ മുഖത്ത് നോക്കി നിഷ്കരുണം ഞാൻ പറഞ്ഞു "അങ്കിൾ പിൻവശത്ത് എവിടെയോ ആണ് മോനെ, നീ ഓടി ചെല്ലൂ.." പകച്ചു പോയിട്ടുണ്ടാവണം അവന്റെ ബാല്യം.. ബഹളം കേട്ടു അച്ഛൻ ഓടി എത്തി. വിവരം അറിഞ്ഞതും അച്ഛൻ ചന്ദ്രുവിന്റെ കൂടെ ധിറുതിയിൽ പോയി. . പിറകിൽ പടിക്കൽ നിന്നുരുന്ന ഭാര്യയുടെ മുഖത്ത് ഒരു പരിഹാസ ചിരി ഇങ്ങനെ തട്ടിക്കളിക്കുന്നത് പാതി നോട്ടത്തിൽ ഞാൻ കണ്ടു.. അതുകൊണ്ട് തിരിഞ്ഞു നോക്കാതെ.. 'ഛെ മൂഡു പോയി' എന്നും പറഞ്ഞു റോഡ്-ലേക്കും നോക്കി ഞാൻ അവിടെ തന്നെ നിന്നു. അങ്ങിനെ ഇതി കർതവ്യധ മൂഢന്‍ ആയി നിക്കുമ്പോൾ ഉണ്ട് ഇടതു വശത്ത് ജാനപ്പെരമ്മയുടെ വീട്ടിൽ എത്തിയിരുന്ന അരുച്ചേട്ടൻ "കുട്ടമ്മാവനെവിടെ" എന്നും ചോദിച്ചു വരുന്നു... വിവരം അറിഞ്ഞതും അരുച്ചേട്ടനും വച്ച് പിടിച്ചു പാമ്പിനെ പിടിക്കാൻ.. അരുച്ചേട്ടനെ കണ്ടപ്പോ എനിക്കും കുറച്ചു ധൈര്യം ആയി. വളരെ അണ്‍-ഓർത്തഡോൿസ് രീതികളിൽ ആണ് കാര്യങ്ങളെ ആള് കൈകാര്യം ചെയ്യുക.. അടി പിടി ബഹളം ഒക്കെ സാധാരണ സൊലൂഷൻ ആയുള്ളിടത് വളരെ സോഫ്റ്റ് ആയി കാര്യങ്ങൾ കൈകാര്യം ചെയ്യും പുള്ളി.. നമ്മക്ക് അത് പണ്ട് തൊട്ടേ വളരെ വല്യ ഒരു റെസ്പെക്റ്റ് ആണ്. അത് മാത്രമല്ല വീട്ടിലുള്ള സകല ആണുങ്ങളും - എന്റെ 6 വയസ്സുകാരൻ മകൻ അടക്കം - പാമ്പിനെ പിടിക്കാൻ പോയപ്പോ ഞാൻ മാത്രം ഒരു പുരുഷ കേസരി വീട്ടിൽ ഒളിച്ചിരിക്കുന്നത് ലജ്ജാവഹം ആണല്ലോ എന്നും ഭാര്യയുടെ ഭാവി കളിആക്കലുകൾ ഇപ്പോളെ മുന്കൂട്ടി കേള്ക്കാൻ കഴിയുന്നത് കൊണ്ടും.. മാനം രക്ഷിക്കാൻ വേണ്ടി ഞാനും കൂടി ആരുച്ചെട്ടന്റെ കൂടെ.. അമ്മിണി അമ്മേടെ വീട്ടിൽ ചെല്ലുമ്പൊ അവിടെ ഒരു മുറീടെ വാതുക്കൽ ഒരു പറ്റം ആളുകൾ തിക്കി തിരക്കി നിക്കുന്നു.. മുറിക്കകം ആകെ ഫ്രീ, അച്ഛന്റെ ശബ്ദം അകത്തു നിന്നും കേക്കാം... "വഴി തരൂ.. വഴി തരൂ.." എന്ന് പറഞ്ഞു ആരു ചേട്ടൻ ആളുകളുടെ ഇടയിലൂടെ അകത്തു കേറി.. ഞാൻ വെളിയിൽ നിന്നു എത്തിനോക്കാനെ ഉദ്ദേശിച്ചിരുന്നുള്ളൂ.. പക്ഷെ അവിടെ നിന്ന ഒരു ചേച്ചി വഴി മാറി തന്നു എന്നെയും അകത്തു കേറ്റി വിട്ടു.. "പെട്ടല്ലോ' എന്ന് പട പട ഇടിക്കുന്നതിനിടയിൽ മനസ്സ് പറഞ്ഞു.. പാമ്പ് എന്ന് കേക്കുമ്പോ പത്തി വിരിച്ചു ശീല്ക്കാരം ഇടുന്ന മൂർഖൻ ആന്നു മനസ്സിൽ വരുക.. പക്ഷെ അങ്ങിനെ ഒന്നിനേം അവിടെ കണ്ടില്ല.. എവിടെ പാമ്പ് എന്ന് ചോദിച്ചപ്പോൾ ആരോ ജനലിന്റെ പടിയിലേക്ക് ചൂണ്ടി കാട്ടി.. അവിടെ എന്തോ ഒരു ചെറിയ കറുത്ത രൂപം - കഷ്ടി ഒരു കൈപ്പത്തിയിൽ കൊള്ളുന്ന വലുപ്പത്തിൽ വട്ടത്തിൽ ചുറ്റി കെട്ടി വച്ച വള്ളി പോലെ ഇരിക്കുന്നു. ഓ ഇത്രേ ഉള്ളൂ.. പണ്ട് പപ്പു സിനിമയിൽ പറഞ്ഞപോലെ "ഇത് ചെറുത്' എന്നുള്ള ജാഡയിൽ ഞാൻ ഒന്ന് നിവർന്നു നിന്നു.. അച്ഛൻ പതിവുപോലെ 'ഇത് പനരാകൾ എന്ന പാമ്പ് ആണ്, വിഷമില്ല കുറച്ചു കഴിയുമ്പോ അത് അതിന്റെ പാട്ടിനു പൊക്കോളും' എന്നും പറഞ്ഞു നിക്കുന്നു.. പക്ഷെ വീട്ടുകാര് വിടുന്ന ലക്ഷണമില്ല.. അവര്ക്ക് അതിനെ കൊന്നെ അടങ്ങൂ.. പാമ്പിന്റെ ഭാഗ്യത്തിന് അരുച്ചേട്ടൻ ഒരു വഴി പറഞ്ഞു.. അതിനെ കൊല്ലണ്ട.. ജനലിൽ കൂടി കുത്തി പുറത്തെക്കിടാം.. പറഞ്ഞു തീർന്നില്ല.. കമ്പ് വന്നു, വടി വന്നു, കൊല് വന്നു... പക്ഷെ ഒരു പ്രശ്നം ജനലിന്റെ പാളി തുറക്കണം.. ആര് തുറക്കും.. വേറെ ആര് അരുച്ചേട്ടൻ തന്നെ.. അങ്ങിനെ പാവം അരുച്ചേട്ടന്റെ കയ്യിൽ വടി എത്തി.. പെടുന്ന ഓരോ പെടലുകളെ.. ആള് വളരെ ശ്രദ്ധ പൂർവ്വം ജനലിന്റെ കുറ്റി എടുക്കാനായി പാമ്പിൻറെ മുകളിലൂടെ വടി നീട്ടി, കുറ്റിയെ തൊട്ടതും വർഷകാലത്ത് കുട്ടികൾ കുളത്തിന്റെ കരക്കൂന്നു ചാടുന്നപോലെ പാമ്പ് മുറീടെ ഉള്ളിലേക്ക് ഒറ്റ ചാട്ടം.. എന്തൊക്കെയോ ശബ്ദങ്ങൾ പുറപ്പെടുവിച്ചുകൊണ്ട് കൂടി നിന്നിരുന്ന മനുഷ്യർ ഒക്കെ ചിതറി ഓടി .. ഞാൻ എന്ത് ശബ്ദം ആണ് ഉണ്ടാക്കീത് എന്ന് എനിക്ക് തന്നെ ഓർമയില്ല.. വീടിന്റെ 2 വാതിലുകളിൽ കൂടിയും ജനം പുറത്തു ചാടി.. ഞാനും. പണ്ട് തൊട്ടേ പരിചയം ഉള്ള വീടായത് കൊണ്ടാവാം ഞാൻ പിറകുവശത്തെ മുറ്റത്തെക്കു ഓടി. ഊണ് മുറിയിൽ നിന്നും മുറ്റത്തെക്കു ഉള്ള യാത്രയിൽ എന്റെ കാലുകൾ നല്ല വീതിയുള്ള ആ വരാന്തയെ മന:പ്പൂർവ്വം അവഗണിച്ചു.. ഒറ്റ ചാട്ടത്തിനു മുറ്റത്തെത്തി.. പണ്ട് സുധിച്ചേട്ടനുമായി മത്സരിച്ചു ചാടിയിട്ടുള്ളതിന്റെ ഗുണം. ഓട്ടത്തിന്റെ സ്പീഡ് കുറച്ചു നടത്തയാക്കാൻ ശ്രമിച്ചു കൊണ്ട് വീട്ടിലേക്കു വച്ച് പിടിച്ചു.. വീട്ടിൽ എത്തുമ്പോൾ ഭാര്യ അപ്പോളും വാതിൽ പടിയിൽ തന്നെ ഉണ്ട്.. വരവിന്റെ വേഗം കണ്ടിട്ടാണോ എന്തോ.., അവൾ ചോദിച്ചു.. "പാമ്പ് ചത്തോ..?". "ഇല്ല.." ഞാൻ പറഞ്ഞു.. "പക്ഷെ പാമ്പ് പുരക്കകത്തു എവിടോ ഉണ്ട്.." ഞാൻ വരാന്തയിൽ തന്നെ നില ഉറപ്പിച്ചു.. മുൻവശത്തെ വാതിലിൽ കൂടി ചാടിയ ആരോ ഒരാൾ ആ ഓട്ടം നിർത്തിയത് പടികളും കേറി ഗേറ്റ്-ഉം തുറന്നു റോഡ്-ഉം കടന്നു കവലയിൽ ചെന്ന് നിന്നപ്പോൾ ആണ്.. ആ വിദ്വാൻ ഓട്ടോ ഡ്രൈവർ ജോർജ്-നെ വിളിച്ചു കൊണ്ട് വന്നു.. നേരിൽ കണ്ടാൽ ഒരു ഉറുംബിനെ പോലും കൊല്ലാനുള്ള മനക്കരുത്തില്ലാത്ത ആൾ എന്ന് തോന്നിക്കുന വളരെ സൌമ്യനായ ജോർജ് വന്നു അലമാരയുടെ അടിയിൽ ഒളിച്ച പാമ്പിനെ നിഷ്കരുണം തച്ചു കൊന്നു.. അതിനു ശേഷം എന്റെ വീട്ടിലെ ശൂര വീര പരാക്രമികൾ എല്ലാരും തിരിച്ചെത്തി.. ഞാൻ അതുവരെ വരാന്തയിൽ തന്നെ നിന്നു.. വീട്ടിനുള്ളിൽ കേറാൻ തിരിഞ്ഞപ്പോ ഭാര്യ അപ്പോളും ആ പരിഹാസ സ്മിതവും ആയി പടിക്കൽ നിപ്പുണ്ടാരുന്നു.. ഞാൻ മൈൻഡ് ചെയയാതെ അകത്തു കേറി. ഇനി അവസരം കിട്ടുമ്പോ ഒക്കെ എന്നെ വാരാൻ അവൾക്കു ഒരു കാര്യം കൂടി ആയി.. പരട്ട പാമ്പുകൾ മനുഷ്യന്റെ മാനം കളയാൻ വേണ്ടി ഉണ്ടായ ജീവികൾ. ഇതുങ്ങൾക്ക് വല്ല മാളത്തിലും പോയി ഒളിച്ചിരുന്നൂടെ..? 11/21/2015 0 Comments നിഴലും തണലുംനിഴൽ - എന്നും ഭീകരത കല്പ്പിക്കപ്പെട്ട, എന്തിനെയും വെളിച്ചത്തിൽ നിന്നും മറച്ചു പിടിക്കുന്ന, ഒരുതരം മരവിച്ച നിഗൂഢത
തണൽ - സ്നേഹത്തിന്റെയും ആശ്രയത്തിന്റെയും സ്വാന്തനത്തിന്റെയും ഒക്കെ പര്യായം പക്ഷെ നിഴൽ ഇല്ലാതെ തണൽ ഉണ്ടോ..? പലപ്പോഴും നിഴലിൽ നിന്നും പുറത്തു വരാൻ വെമ്പൽ കൊള്ളുമ്പോൾ അതെ നിഴൽ നല്കുന്ന തണലിൽ ആണ് നില്ക്കുന്നത് എന്ന് എത്ര പേര് തിരിച്ചറിയുന്നു? നിഴലിന്റെ തണൽ പറ്റി വളർന്നു കഴിയുമ്പോൾ തണൽ തന്ന നിഴലിനെ വെട്ടി മാറ്റാൻ വെമ്പുന്നു.. അറിയൂ തണലും നിഴലും ഒന്ന് തന്നെ. 11/9/2015 0 Comments ഭൂതകാലത്തിന്റെ തടവുകാരാൻആളൊഴിഞ്ഞ കടവിൽ അസ്തമയ സൂര്യനെ കണ്ണും നട്ടു അയാൾ ഇരുന്നു.., സൂര്യന്റെ അവസാന നാമ്പും ദൃഷ്ടിയിൽ നിന്ന് മറഞ്ഞു കഴിഞ്ഞപ്പോൾ സൂര്യൻ ചിന്തിയ ചോരപ്പാടുകളുടെ പ്രതിഭലനം പുഴയിൽ അയാൾ കണ്ടു.. ആ കാഴ്ച ഇഷ്ടപ്പെടാഞ്ഞിട്ടെന്നവണ്ണം ഒരു കൊച്ചു വെള്ളാരം കല്ല് തെറ്റിച്ചു വിട്ട് അയാൾ പുഴവക്കത്തു നിന്നും തിരിഞ്ഞു നടന്നു..
പടിഞ്ഞാറേക്ക് പറക്കുന്ന പക്ഷികളുടെ ശബ്ദം കേട്ട് അയാൾ തല ഉയർത്തി നോക്കി.. എരിഞ്ഞടങ്ങിയ സൂര്യൻ വളരെ കുറച്ചു നേരത്തെക്കെങ്ങിലും മനോഹരമായ ഒരു സന്ധ്യ തന്നിട്ട് പോയി. എരിഞ്ഞടങ്ങുംബോളും സൂര്യൻ തന്നിട്ട് പോയ സൌന്ദര്യത്തിനെ കുറിച്ച് അയാൾ അപ്പോൾ ആലോചിച്ചു.. ആര്ക്കെങ്ങികും വേണ്ടി എന്തെങ്ങിലും സുന്ദരമായത് ചെയ്തു കൊണ്ട് തനിക്കും ഈ ലോകത്തോട് വിട പറയാൻ സാധിക്കുമോ എന്ന് അയാൾ ആലോചിച്ചു.. അമ്ബലത്തിൽ ചുറ്റു വിളക്കുകൾ സൂര്യനിൽ നിന്നും കടം വാങ്ങിയ നുറുങ്ങു വെട്ടത്തിൽ നിറഞ്ഞു നില്ക്കുന്നു.. ചിലപ്പോ പൂർണത കിട്ടാൻ വളരെ കുറവേ വേണ്ടു എന്ന് തോന്നിപ്പിക്കും പോലെ.. ആ ചുറ്റു വിളക്കുകളുടെ വെളിച്ചത്തിൽ അമ്ബലം വളരെ മനോഹരമായി നില്ക്കുന്നു.. ഭഗവാന്റെ ചിരി നിറഞ്ഞ മുഖം തിരുമേനി ചന്ദനത്തിൽ വരയ്ക്കുന്നു.. ദീപാരാധനക്കുള്ള തയ്യാറെടുപ്പുകൾ നടക്കുന്നു.. അയാൾ ഒരു തരാം നിസ്സങ്ങതോയോടെ അമ്ബല വളപ്പിലെക്കുള്ള പടികൾ ചവിട്ടി. ഒരിക്കൽ ഈ അമ്ബല പറമ്പിനു അയാളുടെ നെഞ്ജിടിപ്പുകൾ അറിയാമായിരുന്നു. എല്ലാം ഉണ്ടായിട്ടും ഒന്നും ഇല്ലാത്തവന്റെ മരവിപ്പിൽ അയാള് അവിടെ വന്നു നിൽക്കുമ്പോൾ ദേവനും അയാള്ക്കും ഒരു പരിചയക്കേട് പോലെ. എന്തിനു അവിടെ നില്ക്കുന്നു എന്ന് പോലും അയാൾക്ക് ചിന്തിക്കാൻ ആകുന്നില്ല.. എന്നോ പഠിച്ചു പോയ ഒരു ശീലം പോലെ ഒരു തരാം യാന്ത്രികതയിൽ അയാൾ അവിടെ കൈ കൂപ്പി നിന്നു.. ഇത് കൂടെ ഇല്ലെങ്ങിൽ ഇനി ഈ കുറച്ചു നിമിഷങ്ങൾ എങ്ങിനെ കഴിച്ചു കൂട്ടും എന്ന് അറിയില്ലാത്തത് കൊണ്ട് ഈ ശീലം ഒരുതരത്തിൽ ഒരു സഹായം ആണ്.. ദീപാരാധന കഴിഞ്ഞു നട തുറന്നപ്പോൾ കിട്ടിയ ത്രിമധുരം കയ്യിൽ വാങ്ങി വായിലേക്കെറിഞ്ഞു അയാൾ തിരിഞ്ഞു നടന്നു.. പണ്ട് ഒരു പാട് കൊല്ലങ്ങൾക്ക് മുമ്പ് നട അടച്ചു തിരുമേനി പോയതിനു ശേഷവും സുഹുർതുക്കലുമായി ആൽ തറയിലും കുളപ്പുരയിലും ഇരുന്നു ഉറക്കെ തമാശ പറഞ്ഞു ചിരിച്ചതിന്റെ ആരവങ്ങൾ അയാളുടെ കാതിൽ അലയടിച്ചു.. കയ്യിൽ കരുതിയിരുന്ന ടോർച് ലൈറ്റ് നീട്ടി അടിച്ചു പാട വരമ്പത്തുകൂടെ തെങ്ങും തോപ്പ് ലക്ഷ്യമാക്കി നടക്കുമ്പോൾ അയാളുടെ മനസ്സ് ശൂന്യമായ ഒരുതരം ഭാരം കൊണ്ട് നിറഞ്ഞിരുന്നു.. പിന്നിട്ട ജീവിത വഴിത്താരയിൽ യൌവനത്തിന്റെ തിളപ്പിൽ കാണാതെ പോയ ഓരോ വഴിത്തിരിവുകളും മാറ്റി സഞ്ചരിക്കാൻ സാധിച്ചിരുന്നെങ്ങിൽ എന്ന് അയാൾ വ്യാമോഹിച്ചു.. തനിക്കു ചുറ്റും ഉള്ളതൊന്നും ഒരു വിധത്തിലും തന്നോട് ബന്ധപ്പെട്ടിട്ടില്ല എന്ന് ശക്തമായി തോന്നി തുടങ്ങിയപ്പോൾ അയാൾക്ക് സംശയമായി ഇനി ഇവിടെ എന്തിനു..? താൻ അപ്രസക്താൻ ആകുന്ന നിമിഷത്തിൽ എല്ലാം അവസാനിപ്പിക്കണം എന്ന് അയാൾ ഉറപ്പിച്ചിരുന്നു. മുരടിച്ച മനസ്സിന് അല്പം കുളിരേകാൻ അസ്തമയത്തിന്റെ തണുത്ത പുല്കലിനു സാധിക്കുമോ എന്നയാൾ ആലോചിച്ചു.. ജീവിതത്തിൽ ഇനി ഒന്നും നെടണ്ട എന്ന് തോന്നുന്നി തുടങ്ങിയാൽ പിന്നെ രണ്ടു വഴികളെ ഉള്ളൂ.. ഒന്നുകിൽ സന്യാസം, അല്ലെങ്ങിൽ ദേഹ ത്യാഗം... പക്ഷെ സത്യ സന്ധമായ സന്യാസം ഇക്കാലത്ത് ഉണ്ടോ..? പിന്നെയുള്ള സത്യം മരണമാണ് -- വര്ഷാവസാന പരീക്ഷ പോലെ -- താൻ ഇത് വരെ പഠിച്ചതിന്റെം ചെയ്തതിന്റെം ഒക്കെ യഥാർത്ഥ മൂല്യ നിര്ണയം.. പാട വരമ്പത്ത് നിന്നും തെങ്ങിൻ തോപ്പിലൂടെ ഉള്ള മണ്ണിട്ട വഴിയിലേക്ക് കടക്കുംപോളെക്കും തവളകളുടെ സംഗീതം ചീവീടുകളുടെ പരാതി പറച്ചിലിന് വഴി മാറി കൊടുത്തിരുന്നു. അല്പം ദൂരെ വീട്ടിലെ വെളിച്ചം കാണാം. താൻ ഒറ്റയ്ക്ക് താമസിക്കുന്ന ആ വീടിന്റെ പൂമുഖ വാതിൽ തുറന്നു അകത്തു കയറുമ്പോ അയാളുടെ മനസ്സ് നന്നേ നേര്തതായി കഴിഞ്ഞിരുന്നു.. ട്യൂബ് ലൈറ്റ്ന്റെ ചുവട്ടിൽ പ്രാണികളെ ഇര പിടിക്കുന്ന ഗൌളികൾ മാറാല കൊണ്ട് മാലചാർത്തിയ അച്ഛന്റെയും അമ്മയുടെയും ഫോട്ടോകളുടെ പിന്നിൽ പോയി ഒളിച്ചു. ഏതോ ഗൂഡ സത്യം മനസ്സിലാക്കിയ ഒരു യോഗിയെപോലെ അയാളുടെ മുഖത്ത് ഒരു നേർത്ത പുഞ്ചിരി തേജസ്സു പകർത്തിയിരുന്നു.. പതിവിലും വിപരീതമായി അയാളുടെ തല ചിന്താ ഭാരം കൊണ്ട് കുനിഞ്ഞിരുന്നില്ല, അത് ഉയരത്തി പിടിച്ചിരുന്നു.. കണ്ണുകളിൽ ചൈതന്യത്തിന്റെ തിളക്കം ഉണ്ടായിരുന്നു.. തന്റെ ജീവിതം തട്ടിക്കളിച്ചവരോട് അയാൾക്ക് ഇപ്പോൾ വിദ്വേഷം ഇല്ല, സഹതാപം മാത്രം.. ജന്മം കൊടുത്തു അനാഥരാക്കിയ കുടുംബത്തോട് അയാൾക്ക് ഇന്ന് കുറ്റ ബോധം ഇല്ല, അവർക്ക് താല്പര്യമില്ലാത്ത വാത്സല്യം മാത്രം.. കുറെ നാളുകൾക്കു ശേഷം അയാൾക്ക് അത്താഴം കഴിക്കാൻ താല്പര്യമായി, സന്തോഷത്തോടെ അടുപ്പിൽ തീ പൂട്ടി കലത്തിൽ കഞ്ഞിക്ക് കുറച്ചു അരി ഇട്ടു. പിന്നീടു പശുത്തോഴുതിൽ പോയി പയയിനു കുറച്ചു വൈക്കോൽ വലിച്ചിട്ടു കൊടുത്തു.. പയയിനോട് ശുഭരാത്രി പറഞ്ഞു അയാൾ തൊഴുത്തിന്റെ പിന്നിലെ ചായ്പ്പിൽ പുതുതായി വാങ്ങി വച്ചിരുന്ന ചക്കര കയർ എടുത്തു അടുക്കള വാതില്ക്കലേക്ക് തിരികെ നടന്നു.. 4/12/2015 0 Comments അഭിനവ മഹാ ഭാരതംപണ്ട് പണ്ട് ഒരിക്കൽ ഒരിടത്ത് ഒരു രാജാവുണ്ടായിരുന്നു... ഇങ്ങിനെ ആണല്ലോ മിക്ക മുത്തശ്ശി കഥകളുടെയും തുടക്കം.. അരണ്ട വെളിച്ചത്തിൽ കഥ പറഞ്ഞു തന്ന ആളിനെ കെട്ടി പിടിച്ചു കിടന്നു ആ കഥ കേള്ക്കുമ്പോ, നമ്മുടെ മനസ്സുകൾ ഏതൊക്കെയോ ചിത്രങ്ങൾ വരച്ചു... ചിലത് പേടിപ്പിക്കുന്നത്, ചിലത് സന്തോഷിപ്പിക്കുനത്, കഥകളിലൂടെ നമ്മൾ പഠിച്ചത് ഇതിഹാസങ്ങളും ചരിത്രവും മാത്രമല്ല ശരിയും തെറ്റും ധര്മവും സത്യവും ഒക്കെ ആണെന്ന് പലപ്പോഴും അറിഞ്ഞിരുന്നിരിക്കില്ല.. പക്ഷെ ഇപ്പോഴും നമ്മൾ ആരോ പറഞ്ഞ, അല്ലെങ്ങിൽ തലമുറകൾ പറഞ്ഞു പറഞ്ഞു കൈ മാറി വന്ന കഥകൾ കേൾക്കുംപോളും അത് വീണ്ടും അടുത്ത തലമുറയ്ക്ക് പറഞ്ഞു കൊടുക്കുംപോളും മറന്നു പോകുന്ന ഒരു കാര്യമുണ്ട് - എല്ലാ കഥകളും ഏതോ ഒരു ആളുടെ മാത്രം ഭാഗം ആണ് പറയുന്നത്.. എല്ലാ കഥകള്ക്കും രണ്ടു വശങ്ങൾ എങ്കിലും ഉണ്ടാകും.. രണ്ടാമന്റെ ഭാഗം ആരും പറഞ്ഞിട്ടില്ല... എല്ലാ കഥകളും ചരിത്രവും കുറിക്കപ്പെട്ടതാണ് .. അല്ലെങ്ങിൽ ചരിത്രം തിരുത്തി കുറിക്കും എന്ന് ആക്രോശിക്കേണ്ട കാര്യം ഇല്ലല്ലോ..
മഹാഭാരതവും രാമായണവും ഒട്ടും വ്യത്യസ്തമായിരിക്കാൻ വഴി ഇല്ല. മഹാഭാരതം ഇന്നത്തെ നൂറ്റാണ്ടിൽ ആയിരുന്നു നടന്നിരുന്നതെങ്ങിൽ എന്താകുമായിരുന്നു അതിന്റെ പരിണിത ഭലം എന്ന് ചിന്തിച്ചു നോക്കു.. ഒന്നാലോചിച്ചാൽ ദുര്യോധനൻ ആണ് തന്തക്കു പിറന്നവൻ - അങ്ങിനെ ഉള്ള ഏതൊരാളും ചെയ്യുന്നതെ അയാളും ചെയ്തുള്ളൂ.. എന്ത് തോന്നിവാസത്തിനും അപ്പ്ലോളപ്പോൾ പൂർവ ജന്മ കഥകളുടെയോ ശാപങ്ങളുടെയോ വരങ്ങളുടെയോ പേര് പറഞ്ഞു ന്യായം കണ്ടു പിടിച്ചിരുന്ന ഒരു വ്യവസ്ഥിതിയെ അയാള് ചോദ്യം ചെയ്തു. യഥാർത്ഥത്തിൽ ധർമപുത്രർ എന്ന പേരിനു അനുയോജ്യൻ ദുര്യോധനൻ ആയിരുന്നു. ഒന്നാലോചിച്ചു നോക്കു.. ഇന്നാണേൽ പറഞ്ഞേനെ.. "ആ പെങ്കൊച്ചു പണ്ടേ മതില് ചാടിയതാണ് എന്ന്".. പക്ഷെ വ്യാസന് എഴുതാൻ പറഞ്ഞതല്ലേ എഴുതാൻ പറ്റൂ.. കിടക്കട്ടെ ദുർവാസാവനിറ്റെ വക ഒരു വരം.. അതിലൊന്ന് കൊച്ചു പരീക്ഷിച്ചു നോക്കി.. അത്രേ ഉള്ളൂ, നൈസ് ആയിട്ടു ഉണ്ടായ കുട്ടിയെ അങ്ങ് ഒഴുക്കീം കളഞ്ഞു.. ഇന്നും കവച കുണ്ഡലങ്ങൾ ഇല്ലാത്ത ആയിരക്കണക്കിന് സൂര്യ പുത്രന്മാർ ജനിക്കുന്ന നമ്മുടെ നാട്ടിൽ ദുർവാസാവുകൾ നടന്നു വരും കൊടുക്കുന്നുണ്ടോ ആവോ.? ഉപേക്ഷിക്കപ്പെട്ടവന്റെ വാശി, അത് എന്നും ഒരു ആശ്ചര്യമാണ് - കർണ്ണൻ തൊട്ടു Steve Jobs വരെ. ഒരു നല്ല ചെടി വച്ച്, എന്നും രാവിലെ വെള്ളോം ഒഴിച്ച് അതിന്റെ ചോട്ടിൽ പോയി നോക്കി ഇരുന്നാലോ, ഒരു നാമ്പ് പോലും വരില്ല, പക്ഷെ വെട്ടി എറിഞ്ഞ ഒരു തണ്ടിൽ നിന്നോ, വലിച്ചെറിഞ്ഞ ഒരു കുരുവിൽ നിന്നോ ഒരു നല്ല ചെടി വളര്ന്നു വരുന്നത് കണ്ടു അത്ഭുത പെട്ടിട്ടുണ്ട്.. തന്നെ ചുറ്റി പിണഞ്ഞു വലിച്ചു താക്കുന്ന വള്ളി ചെടികളോ, ചുറ്റം നിക്കുന്ന വൻ മരങ്ങളുടെ കറുത്ത നിഴലോ ഒന്നും പ്രശന്മാക്കാതെ, അതിനെ എല്ലാം തകർത്ത് ആരോഗ്യത്തോടെ വളരുന്ന എത്ര നാട്ടു മാവിൻ തൈകളും, ചെമ്പരത്തികളും. അത് പോലെ തന്നെ വഴി വക്കിൽ പണി എടുക്കുന്ന നാടോടികളുടെ കുട്ടികൾ. പാലും മൊട്ടയും ഒന്നും ഇല്ലാതെ വെറും പച്ച വെള്ളവും എന്തെകിലും ഭക്ഷണവും മാത്രം കഴിക്കുന്ന കുട്ടികൾക്ക് കോമ്പ്ലാൻ-ഉം ബൂസ്റ്റ്-ഉം കുടിച്ചു തളരുന്ന കുട്ടികളെക്കാൾ ആരോഗ്യവും ഊര്ജവും കണ്ടിട്ടുണ്ട്. കർണ്ണനും അങ്ങിനെ ഒരാളായിരുന്നു. ലോകത്തിൽ കർണനെ പോലെ വേറെ ഒരാളെയും ദുര്യോധനൻ വിശ്വസിച്ചില്ല സ്വന്തം സഹോദരങ്ങളെ പോലും - സുഹൃത്ത് ബന്ധത്തിന്റെ ഏറ്റവും ഉദാത്തമായ ഒരു ഉദാഹരണം വേറെ ഇല്ല. ആരുടേയും പാദ സേവ ചെയ്യാതെ - സായിപ്പിന്റെ ഭാഷയിൽ പറഞ്ഞാൽ 'ആസ് ലിക്ക്' ചെയ്യാതെ - സ്വന്തം കഴിവിൽ മാത്രം വിശ്വസിച്ച മനുഷ്യരാണ് ദുര്യോധനന്നും കർണ്ണനും - ഒരു പക്ഷെ ആ വിശ്വാസം അമിതമായി പോയി കാണും. അതുകൊണ്ട് തന്നെ ചുറ്റം ഉള്ളവരെ അവരധികം ശ്രദ്ധിച്ചില്ല - ശകുനിയും ശല്യരും ദ്രോണരും ഭീഷ്മരും ഒക്കെ സ്വന്തം എന്ന് കരുതി - അവരുടെ കൂറും ഉദ്ദേശ ശുദ്ധിയും ഒരിക്കലും മനസ്സിലാക്കാതെ - Eric Schmidt-നെ വിശ്വസിച്ച Steve Jobs-നെ പോലെ. പക്ഷെ, ഇതിലെ അവസാന കളി ആണ് ഏറ്റവും രസകരം. അമ്മാവനെ കൊന്ന തന്റെ പ്രവർത്തി തന്നെ തേടി വരാതിരിക്കാൻ അഭിമന്യുവിനെ മുറി വിദ്യ പറഞ്ഞു കൊടുത്തു മുളയിലെ നുള്ളി. ഗർഭസ്ഥ ശിശുവിന്റെ പേര് പറഞ്ഞു ഉത്തരയെ സതി അനുഷ്ടിക്കുന്നതിൽ നിന്നും തന്ത്രപൂർവ്വം വിലക്കി. അശ്വധാമാവിന്റെ ബ്രഹ്മാസ്ത്രത്തിൽ നിന്നും ചാപിള്ളയെ രക്ഷിച്ചു, കുരു വംശത്തിന്റെ എല്ലാ സ്വത്തുക്കളും തന്റെ മരുമകന്റെ പുത്രന്റെതാക്കി - വേറെ ഒന്നിനെ പോലും അവകാശം ചോദിയ്ക്കാൻ ബാക്കി വയ്ക്കാതെ. ഒരു തലതോട്ടപ്പനില്ലാതെ, ചതിക്കും കാപട്യത്തിനും ചതുരത എന്നും നയതന്ത്രത എന്നും പേരിട്ടു ചതിച്ചു വെട്ടിയും എന്ത് തെമ്മാടി തരത്തിനും ശാപത്തിന്റെയോ മുൻ ജന്മ പാപത്തിന്റെയോ പേരും പറഞ്ഞു ന്യായീകരിച്ചല്ലാതെ പാണ്ഡവർക്ക് ഒരിക്കലും ഒറ്റ തന്തയ്ക്ക് പിറന്ന കൌരവരേയും കർണ്ണനെയും തോല്പിക്കാൻ കഴിയുമായിരുന്നില്ല - ഒരു പക്ഷെ മഹാഭാരതം പഠിപ്പിക്കുന്ന പാഠവും അത് തന്നെ ആയിരിക്കും. പാദ സേവ ചെതിട്ടോ ആസ് ലിക്ക് ചെയ്തിട്ടോ വേണ്ടില്ല എങ്ങിനെയും കാര്യം സാധിക്കുക - ലക്‌ഷ്യം മാർഗത്തെ സാധൂകരിക്കുന്നു എന്നാണല്ലോ ന്യായം. സത്യവും നീതിയും ധർമവും സത്കർമവും പ്രാപ്തിയും വിജയിക്കും എന്ന് വിശ്വസിക്കുന്നവർ കുടില ബുദ്ധികളുടെ ചതിവിൽ പെട്ട് സ്വന്തം മൂല്യങ്ങളുടെ ബലി ആടുകളായി ഇന്നും എരിഞ്ഞടങ്ങുന്നു. സത്യമേവ ജയതേ...!! ശംഭോ മഹാദേവ. 9/25/2014 0 Comments നഷ്ട സ്വപ്നം - ജീവിതംകുഞ്ഞുന്നാൾ മുതൽ ഞാൻ electronics ഉപകരണങ്ങളിൽ തല്പരനായിരുന്നു - അങ്ങിനെ ആരുന്നു ഞാൻ എന്ന് സ്വയം ആയി അറിഞ്ഞത് ഒരു 8 വയസ്സിനു ശേഷമാണു. അതിനു മുമ്പുളള കാര്യങ്ങൾ വീട്ടുകാരും ബന്ധുക്കളും പറഞ്ഞരിവുള്ള കാര്യങ്ങൾ ആണ്. എന്റെ കുടുംബത്തിൽ ഉള്ളവരും എന്നെ അറിയാവുന്ന എല്ലാവരും വിചാരിച്ചിരുന്നത് ഞാൻ electronics പഠിക്കും എന്നായിരുന്നു. സ്കൂൾ കാലഘട്ടം എന്റെ golden time ആരുന്നു. സയൻസ് ക്ലാസ്സിലെ എല്ലാ എക്സ്പെരിമെന്റ്സും equipments -um ഞാൻ സ്വയം ഉണ്ടാക്കിയിരുന്നു - തുടക്കം നാലാം ക്ലാസ്സിൽ electro magnet പഠിച്ചപ്പോളാണ്. അച്ഛന്റെ ടൂൾ ബോക്സിൽ നിന്നും ടൂൾസ് കട്ടെടുത്തു അച്ഛൻ ഓഫീസ് വിട്ടു വരുന്നതിനു മുമ്പ് എങ്ങിനെ ഒക്കെയോ അതുണ്ടാക്കാൻ ഞാൻ ശ്രമിച്ചു. ടൂൾ ബോക്സിൽ അച്ഛൻ അടുക്കി വച്ചിരുന്നതിനു ഒരു ചെറിയ മാറ്റം കണ്ടാൽ അച്ഛനറിയാം ഞാൻ അതിൽ കൈ ഇട്ടിട്ടുണ്ടെന്ന്. അങ്ങിനെ അച്ഛൻ അത് കണ്ടു പിടിച്ചു. അടി കിട്ടും എന്ന് പേടിച്ചു നിക്കുമ്പോ എന്റെ സർപ്രൈസ്-നു ആളു കൊല്ലന്റെ ആലയിൽ പോയി U ആകൃതിയിൽ പച്ചിരിമ്പു കൊണ്ട് ഒരു സംഭവം ഉണ്ടാക്കി കൊണ്ട് വന്നു. പിന്നെ അതിൽ ബ്രൌണ് പേപ്പർ ഒട്ടിച്ചു. ഞാൻ വയരിംഗ് -നു ഉപയികുക്ക്ന കേബിൾ-ഇൽ നിന്നും കോപ്പെർ വയര് ഊരി എടുക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു നില്ക്കുകയായിരുന്നു. അച്ഛൻ എവിടുന്നോ ഒരു റീൽ കോപ്പെർ വയര് വാങ്ങി കൊണ്ടുവന്നു. അത് ആ പച്ചിരിമ്പു ചുറ്റി മാഗ്നെറ്റ്-ഉം, തടി കൊണ്ട് ഒരു ബാറ്റെരി പെട്ടി ഉണ്ടാക്കി, പുത്തൻ മൂന്നു ബാറ്റെരീം വാങ്ങി തന്നു. ഞാൻ കേമനായി പിറ്റേ ദിവസം സ്കൂളിൽ കൊണ്ടുപോയ് ടീച്ചറെ കാണിച്ചു. ഞാൻ എല്ലാ ക്ലാസ്സ്-ലേം സ്പെഷ്യൽ ഗസ്റ്റ് ആരുന്നു. അച്ഛൻ ഇട്ടു തന്ന തുടക്കം. അന്ന് തൊട്ടു പിന്നെ കോളേജ് തീരും വരെ എന്നും എന്റെ പോക്കറ്റിൽ എന്ദെങ്ങിലും ഒരു ഇലക്ട്രോണിക് കംപോനെന്റ്റ് ഉണ്ടായിരിക്കും. ഞാൻ ഇല്ലാത്ത ഒറ്റ സയൻസ് എക്സിബിഷൻ ഇല്ലായിരുന്നു സ്കൂളിൽ. ടെലിഫോണ് ഉണ്ടാക്കി മറ്റു ക്ലാസ്സ്കളിൽ കൊണ്ട് പോയി കാണിച്ചപ്പോൾ ഉണ്ടായ സന്തോഷം ജീവിതത്തിൽ ഒരിക്കലും ഉണ്ടായിട്ടില്ല. അടുത്ത ഡിവിഷൻ-ഇൽ ഏലിയാമ്മ ടീച്ചറ ക്ലാസ്സ് എടുക്കാൻ പോകുന്നത് കാണുമ്പോ തന്നെ ഞാൻ എല്ലാം റെഡി ആക്കി വക്കും. ടീച്ചർ ആളു വിട്ടു വിളിപ്പിക്കും, ഞാൻ എന്റെ ഫോണ് ഡെമോ ചെയ്യുമ്പോ, ജീവിതത്തിൽ ഒരിക്കലും മാർക്ക് കൊണ്ട് തോല്പ്പിക്കാൻ സാധിചിട്ടില്ലാത്ത സ്കൂൾലെ പഠിപ്പിസ്റ്റ് പെണ്കുട്ടികളുടെ കണ്ണുകളിലെ തിളക്കം ഒരു വലിയ വിജയമാരുന്നു.
പിന്നീടു teenage ന്റെ അപക്വതയിൽ എനിക്ക് എന്റെ സ്വപ്നങ്ങൾ കൈമോശം വന്നു. അത്ര മോശം ഡിഗ്രി അല്ലാത്ത പ്രീ-ഡിഗ്രി നല്ല ഭംഗിയായി ഉഴപ്പി - എഞ്ചിനീയറിംഗ് എന്ട്രൻസ് കിട്ടിയില്ല. എന്നെക്കാളും അച്ഛന് വലിയ നിരാശ ആയിരുന്നു അത്. electronics പഠിച്ചു equipments ഉണ്ടാക്കുകയും സർവീസ് ചെയ്യുകയും ചെയ്യുന്ന ഒരു സ്ഥാപനം തുടങ്ങുക എന്നുള്ളതരുന്നു മോഹം. v-guard ആയിരുന്നു inspiration. ഡിഗ്രി ഇല്ലെങ്ങിൽ വേണ്ട, ഡിപ്ലോമ ആകാം എന്ന് വച്ചു പക്ഷെ അച്ഛൻ graduate ഡിഗ്രീ -ഇൽ കുറഞ്ഞ ഒരു പരിപാടിക്കും സമ്മതിച്ചില്ല. ഒടുവില മനസ്സില്ല മനസ്സോടെ B Sc ക്ക് ചേരുന്നു. അവിടെ വച്ച് എന്നെക്കാളും talented അയ ഒരു സുഹുർതിനെ കിട്ടി - മനോജ്. ഞാൻ Mathematics, അവൻ Zoology ആരുന്നു സുബ്ജെക്ട്സ്, ഒരിക്കലും ഞങ്ങൾ തമ്മിൽ പരിചയപ്പെടാൻ പോലും സാധ്യത ഇല്ലായിരുന്നു. നേച്ചർ ക്ലബ് വഴി പരിചയപ്പെട്ടു.. അത് ഇന്നും ജീവിതത്തിൽ സൂക്ഷിക്കുന്ന എന്റെ പ്രിയപ്പെട്ട സൌഹൃദങ്ങളിൽ ഒരെണ്ണം. 10 വര്ഷങ്ങള്ക്ക് ശേഷം കണ്ടാലും, നിർത്തിയിടത് നിന്നും തുടങ്ങാൻ ഒരു സെക്കന്റ് പോലും തടസ്സം ഇല്ലാത്ത സൗഹൃദം. ഞങ്ങൾ രണ്ടു പേരും കൂടെ ഒരുപാടു circuits ഉണ്ടാക്കി. ഒരുപാടു പണം കംപോനെന്റസ് വാങ്ങി കളഞ്ഞു. അവധി ദിവസങ്ങളില ഞാൻ ഒന്നുകിൽ അവന്റെ വീട്ടിൽ അല്ലെങ്ങിൽ അവൻ എന്റെ വീട്ടിൽ വന്നിരുന്നു solder ചെയ്തു ഇരിക്കും, ഇന്ന് ഓർക്കുമ്പോ, ഒരു പക്ഷെ ഞങ്ങൾ രണ്ടു പേരും കൂടെ എനതെഗിലും ഒന്ന് തുടങ്ങിയിരുന്നെങ്ങിൽ അത് മറ്റൊരു vguard ആയിരുന്നേനെ എന്ന് തോന്നുന്നു - one of the best partnerships I had in life. Aptitude -നോ talent -നോ ഒരു consideration കൊടുക്കാതെ test score മാത്രം ആശ്രയിച്ചു അഡ്മിഷൻ കൊടുക്കുന്ന എഞ്ചിനീയറിംഗ് എന്ട്രൻസ് സിസ്റ്റം ചെയ്യുന്നത് കുറെ seats waste ചെയ്തു എന്ന് മാത്രമാണ് എന്ന് എനിക്ക് ബോധ്യമായത് പിന്നീടു വർഷങ്ങല്ല്ക് ശേഷം എഞ്ചിനീയറിംഗ് കോളേജ് പ്രോഡക്റ്റ്കളെ IT മേഖലയിൽ കണ്ടപ്പോളാണ്. പഠിച്ച Subject-നെ വഴിവക്കിൽ കണ്ട പരിചയം പോലും ഇല്ലാത്ത എത്രയോ എണ്ണം. പിന്നെ ഇത് പറയുമ്പോ അവരുടെ ഒരു അർഗുമെന്റ് ഉണ്ട് - engieering college -il circuit ഉണ്ടാക്കാൻ അല്ല പഠിപ്പിക്കുന്നത്, എന്തും പഠിക്കാൻ കെല്പ്പുള്ള എന്തോ ഒക്കെ ആയി അവരെ വാർത്തെടുക്കുകയാണ് എന്ന്. എന്തായാലും നന്നായി - at least ആ വാർപ്പിൽ പെട്ടില്ലല്ലോ.. മറ്റൊരു സുഹുർത്ത് അദ്മാർധമയ് പറഞ്ഞത് പോലെ - നീ electronics പടിക്കാത്തതും, ഞാൻ പഠിച്ചതും തമ്മിൽ എന്താ വ്യത്യാസം, നമ്മൾ രണ്ടു പേരും ചെയ്യുന്നത് ഒരേ പണി അല്ലെ ഇപ്പൊ - സോഫ്റ്റ്വെയർ കൂലീ. ഒരു പക്ഷെ കിട്ടാത്ത മുന്തിരി പുളിക്കുന്നതാരിക്കും. ഇന്ന് മറ്റുള്ളവര successful എന്ന് ഒരു പക്ഷെ വിചാരിക്കുന്ന ഒരു ജീവിതം ജീവിക്കുമ്പോ, അന്ന് electronics diploma ക്ക് പോയിരുന്നെങ്ങിൽ ഞാൻ എന്റെ ബാല്യകാല സ്വപ്നത്തിലെ ജീവിതം ജീവിക്കുമായിരുന്നോ എന്ന് ചിന്തിക്കാത്ത ഒറ്റ ദിവസം ഇല്ല. പണവും അമേരിക്കൻ ജോലിയും അതുകൊണ്ട് ഉണ്ടായ മറ്റു സൌഭാഗ്യങ്ങളും - inclduing family - ഒന്നും ഇല്ലായിരുന്നെനെ, വളരെ ചെറിയ ഒരു ജീവിതം - probably ബുദ്ധിമുട്ടുകൾ മാത്രം നിറഞ്ഞ ഒരു ജീവിതം ഉണ്ടായേനെ. പക്ഷെ, ഒരു circuit debug ചെയയ്മ്പോലോ, ഒരു stereo ഉണ്ടാക്കുമ്പോലോ ഞാൻ അനുഭവിച്ചിട്ടുള്ള തൃപ്തി, വല്ലവനും എഴുതി തള്ളിയ code debug ചെയയുംപോലോ, ആരോ എഴുതിയ സ്പെക് വച്ച് പുതിയ ഫീച്ചർ കോഡ് ചെയ്യ്മപോലോ കിട്ടീട്ടില്ല . ഒരു ദിവസം മുഴുവൻ ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ, circuitboard -ഉം വച്ച് ഞാൻ ഇരിക്കുന്നതിനെ കുറിച്ച് അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട് - ഞാൻ അത് ഒര്ക്കാൻ പോലും അറിയാത്ത അത്ര മുഴുകിയിരുന്നു അന്ന്. എന്റെ ജനിക്കാത്ത പോയ കമ്പനി അല്ലെങ്ങിൽ സ്ഥാപനം ഒരിക്കലെങ്ങിലും ഉണ്ടാകുമായിരുന്നോ എന്നുള്ള ചോദ്യം എന്റെ അവസാന ശ്വാസം വരെ എന്നിലുണ്ടാവും. അതിനുള്ള ഉത്തരം അറിയാൻ ഇനി ഈ ജന്മത്തിൽ സാധിക്കില്ല.. ആ ഒരു ബോധത്തിനോളം വരുന്ന വേറെ ഒരു നിരാശയും എനിക്ക് ഇന്നില്ല.. കേരളത്തിൽ ഇപ്പോളും എഞ്ചിനീയറിംഗ് ഭ്രാന്തിനു ഒരു കുറവുമില്ല. കേരളത്തിൽ കാക്കകളെക്കാൾ കൂടുതൽ engieering graduates ഉണ്ട് - true inflation of education. സുഹുർത്തുക്കളെ, നിങ്ങളുടെ കുട്ടികളെ അവര് എന്ത് ഇഷ്ടപ്പെടുന്നോ അത് പഠിക്കാൻ വിടൂ.. എത്ര ചെറിയതായാലും, കേരളത്തിലെ പൊങ്ങച്ച സ്റ്റാറ്റസ് standards ഇൽ അത് എത്ര താഴെ ആയാലും - അവരെ അവരുടെ ജീവിതം ജീവിക്കാൻ അനുവദിക്കൂ.. അല്ലെങ്ങിൽ അവർ മറ്റാരുടെയോ ജീവിതം ആടി തീർക്കേണ്ടി വരും. 9/6/2014 1 Comment ഓർമകളിലെ ഒരു ഓണം..സത്യത്തിൽ മലയാളിയുടെ ഏറ്റവും വലിയ nostalgia ആണ് ഓണം. കുട്ടിക്കാലത്തിന്റെ ഒര്മാകളിലെക്കുള്ള ഒരു വ്യഗ്രമായ തിരിച്ചുപോകൾ. അല്ലെങ്ങിൽ കിട്ടുന്ന അവസരത്തിന് കഷ്ടപ്പെട്ട് ഉറ്റവരുടെയും ഉടയവരുടെയും അടുത്ത് എത്താൻ എന്തിനു തിക്കി തിരക്കി പോകുന്നു? വീടിനു മുൻപിൽ കൂടി ഇന്നലെയും മിനിയാന്നും ആളുകളെ കുത്തി നിറച്ചു പോയ ബസ്-കൾ അതിനുള്ള തെളിവല്ലേ?
കുന്നുമ്പുറത്തെ വീട്ടിലെ സേലൻ മാവിന്റെ കൊമ്പിൽ ഊഞ്ഞാൽ ഇടുന്നതോട് കൂടി എനിക്ക് ഓണം ആയി. സ്കൂൾ അടച്ചു, ഓണ പരീക്ഷ കഴിഞ്ഞു. അമ്മിണി അമ്മ പഠിപ്പിക്കുന്ന subject ഒഴികെ വേറെ ഒന്നിനെ കുറിച്ചും സ്കൂൾ തുറക്കുന്ന വരെ പേടിക്കേണ്ട - അത് വരെ അച്ഛൻ മാർക്ക് അറിയില്ല, വഴക്ക് കേക്കണ്ട. ഇനി ഇന്ദു-നോട് തല്ലുണ്ടാക്കുക, പിന്നെ എല്ലാരും വരാൻ വേണ്ടി കാത്തിരിക്കുക - നവീനും നിഷേം എന്നെ പോലെ locals ആണ് - തറവാട്ടിൽ തന്നെ കാണും. കോട്ടയത്ത് നിന്നും ജാനമ്മ അമ്മയും വല്യച്ചനും, ഹരി ചേട്ടനും ഉഷ ചേച്ചിയും വരും, സുധിച്ചേട്ടൻ ഈ ഓണം എഞ്ചിനീയറിംഗ് കോളേജിൽ ചിലവിടാൻ തീരുമാനിക്കില്ല എന്ന് പ്രതീക്ഷിക്കാം - അവിടെ ആരു ഇരിക്കുന്നു പുള്ളിയുടെ തിരുവന്തപുരം കത്തി കേക്കാൻ..? ബിന്ദു ചേച്ചി എന്തായാലും കാണും. കൊഴികോട്ടു നിന്നും ലീല പേരമ്മ വരാൻ ഉള്ള ട്രെയിന ടിക്കറ്റ്‌നെ കുറിച്ചും, റിസർവേഷൻ RAC ആണെന്നോ എന്തോ ഒക്കെ പറഞ്ഞു വ്യാകുല പെടുന്ന അനിയൻ കൊച്ചച്ചൻ. ലീല പ്രിയദർശിനി വരുന്നു എന്ന് അറിയുമ്പോൾ ഉള്ള commotion കണ്ടു ഞാൻ പലപ്പോളും വിചാരിച്ചിട്ടുണ്ട് ഇന്ദിര പ്രിയദർശിനി ആണ് വരുന്നതെന്ന്, ഒരുതരം ഭീതിയോടു കൂടി ഉള്ള ബഹുമാനം കാണാം. മുത്തച്ഛനും ലീല പേരമ്മയും ഒരുമിച്ചു ഒരു സ്ഥലത്ത് ഒരേ സമയം ഉണ്ടാവുക എന്ന് പറയുമ്പോ അത് ഒരു ടെൻഷൻ സിറ്റുവേഷൻ ആണ്. ലീല പേരമ്മയുടെ കൂടെ അരുചെട്ടനും അജിചെട്ടനും സിന്ധു ചേച്ചീം വന്ന ഒരു ഓണം വളരെ കുറച്ചേ എനിക്ക് ഓർമ ഉള്ളൂ. ഉല്ലലെന്നു എന്തായാലും വല്യച്ചനും പേരമ്മേം അവിട്ടത്തിന്റെ അന്ന് എത്തും - അന്നാണ് മുത്തച്ഛന്റെ പിറന്നാൾ - കൂടെ ഉണ്ണി ചേട്ടനും മഞ്ജു ചേച്ചിയും വരുമാരിക്കും, സാധാരണ വരാറുണ്ട്. ഇത്രേം orderly and disciplined ആയിട്ടുള്ള ഒരു birthday celeberation വേറെ എങ്ങും കാണില്ല. മുത്തച്ഛന്റെ ശാന്ത സ്വരൂപം കാണാൻ കിട്ടുന്ന അപൂർവം ആയ ഒരു ദിവസം. പറയുമ്പോ എല്ലാം പറയണല്ലോ - ഒറ്റയ്ക്ക് പുള്ളി ഇരിക്കുമ്പോ ആളു നല്ല ശാന്തനാണ് - കൂടെ ഇരിക്കാനും രസമാ - പക്ഷെ കുറച്ചു ആളുകൾ അധികം ചുറ്റും ഉണ്ടേൽ ആളു ചന്ദ്രഹാസം എടുക്കും - എന്താ അതിന്റെ കാര്യം എന്നും മാത്രം പിടി കിട്ടീട്ടില്ല, may be he couldn't tolerate incompetent idiots. ഞങ്ങൾ തമ്മിൽ ഒരു love-hate relation ആരുന്നു. തിരുവോണത്തിന് വീട്ടില് ഊണ് - അച്ഛനും അമ്മേം രാവിലെ തന്നെ അടുക്കളയിൽ കേരീട്ടുണ്ടാവും. അച്ഛൻ ആണ് കമ്പ്ലീറ്റ് കണ്ട്രോൾ - കറിക്ക് നുറുക്കുന്നു, തേങ്ങ ചെരണ്ടാൻ എന്നെ വിളിക്കുന്നു - പിന്നെ അത് പിഴിയുന്നു, അതിന്റെ ഇടയിൽ അമ്മ എന്തെങ്ങിലും ചെയ്തതിനു കുറ്റം പറഞ്ഞു ഒച്ച വക്കുന്നു അകെ ബഹളം. ഇടയ്ക്കിടയ്ക്ക് പണിക്കാർ വന്നു തല ചൊറിഞ്ഞു നിന്ന് തിരിഞ്ഞു കളിക്കുന്നു - അമ്മ കുറച്ചു കാശും പിന്നെ ഉപ്പേരിയോ ചക്കര വരട്ടിയോ ഒക്കെ കൊടുത്തു വിടുന്നു. ഉപ്പേരീം ചക്കര വരട്ടീം ഒക്കെ അമ്മ നേരത്തെ ഉണ്ടാക്കീട്ടുണ്ടാവും. ഇന്ദു പുതിയ ഉടുപ്പും ഇട്ടു തലേൽ പൂവും വച്ച് ഏതാണ്ടൊക്കെ പൊട്ടത്തരം കാണിച്ചു നടക്കുന്നു. ഇപ്പൊ അവള് കരഞ്ഞാൽ എനിക്ക് സൂപ്പർ അടി കിട്ടും - കാരണം പോലും ചോദ്യം ഉണ്ടാവില്ല. ഊണ് കഴിഞ്ഞാൽ പിന്നെ അയലോക്കത്തെ വീടുകളിൽ പായസോം അവിയലും ഒക്കെ കൊണ്ട് കൊടുക്കൽ എന്റെ പണി. ഇന്ദുവും അയലോക്കത്തെ വേറെ പിള്ളേരും ഒക്കെ ഊഞ്ഞാൽ ആടുന്നു - ഞാൻ നാളത്തേക്ക് വേണ്ടി അക്ഷമനായി ഇരിക്കുന്നു - വൈകീട്ട് അമ്മിണി അമ്മേടെ വീട്ടിലും അക്കരേം പോയി ആരൊക്കെ വന്നു എന്ന് ചെക്ക് ചെയയുന്നു. അവിട്ടം - ഇന്ന് അക്കരെ തറവാട്ടിൽ ആണ് ഓണം - മുത്തച്ഛന്റെ പിറന്നാൾ. അച്ഛൻ bonus കിട്ടിയ വകയിൽ വാങ്ങിയ ഓണക്കോടി ഇട്ടു രാവിലെ തന്നെ അക്കരയ്ക്കു വച്ച് പിടിപ്പിക്കുന്നു. അമ്മിണി അമ്മേടെ അവിടെ പോയിട്ട് അവിടുന്നു ആരുടെ എങ്കിലും കൂടെ പോകാം - അല്ലേൽ ഞാൻ ഉറപ്പായിട്ടും മാന്തുണ്ടം പറമ്പിലോ കണ്ടം വര്മ്ബിലോ പാമ്പിനെ കാണും - പാമ്പിനെ എനിക്ക് പേടിയാണ്. സർപ്പ കാവിൽ എല്ലാ സർപ നെദ്യത്തിനും ഞാൻ പ്രാർധിക്കുമരുന്നു എന്നെ പേടിപ്പിക്കല്ലേ എന്ന് - പക്ഷെ ഒരു കാര്യോം ഇല്ല. അച്ഛന് പാമ്പിനെ ഒരു പേടീം ഇല്ല - ഒട്ടു കൊല്ലുകേം ഇല്ല. അക്കരെ ചെല്ലുമ്പോ മിക്കവാറും നവീൻ ആദ്യ സെറ്റ് അടി വാങ്ങീട്ടു ഇരുപ്പുണ്ടാവും. വിജയമ്മ ചേച്ചീം ശോഭാനേം ഒക്കെ തകർത്തു പണി എടുക്കുന്നുണ്ടാവും - പാത്രം കഴുകലും, മുറ്റമറ്റീം ഒക്കെ ആയിട്ട്. അനിയൻ കൊച്ചച്ചൻ ക്ഷുഭിത യൌവനത്തിന്റെ പ്രതീകമായി അലക്ഷ്യമായ ദേഷ്യത്തിൽ അതിലെ നടക്കുന്നുണ്ടാവും. രമണി കുഞ്ഞമ്മ ആരോടും ഒന്നും പറയാതെ അടുക്കളയിലെ തിരക്കിൽ ആരിക്കും. പതുക്കെ പതുക്കെ എല്ലാരും എത്തുന്നു. വിശ്വം വല്യച്ഛനും എത്തിയാൽ പിന്നെ സദ്യക്കുള്ള പണികൾ തുടങ്ങി. മക്കളെ എല്ലാം കണ്ട സന്തോഷത്തിൽ വല്യമ്മച്ചി. മുത്തച്ഛൻ പറമ്പിൽ എവിടെയോ പശുക്കളെ "മക്കളെ" എന്നും വിളിച്ചു നടക്കുന്നുണ്ടാവും. എന്റെ ഇരുപതുകളിലെക്കാൾ കൂടുതൽ ആരോഗ്യവും മനോബലവും മുത്തച്ചന് എന്പതുകളിലും തോന്നൂരുകളിലും ഉണ്ടായിരുന്നു. അക്കരെ ഊഞ്ഞാൽ ഇട്ടു എനിക്ക് ഒര്മയില്ല. കൂവളത്തിന്റെ കായും, വെച്ചിങ്ങയും, കവിളൻ മടല് വെട്ടി ഉണ്ടാക്കിയ ബാറ്റും കൊണ്ട് ക്രിക്കറ്റ് കളി ആണ് പ്രധാന കലാ പരിപാടി. ചേച്ചിമാരും അനിയത്തിമാരും എന്ത് ചെയ്തിരുന്നു എന്ന് ഒരു ഓർമേം കിട്ടുന്നില്ല. ഇടക്ക് ഒരിക്കൽ എല്ലാരും കൂടെ സാറ്റ് കളിച്ചു - അത് മാത്രമേ ഓർമയുള്ളൂ. ആസ്ത്മ-യുടെ ഉപദ്രവം കാരണം ക്ഷീണിച്ച വല്യമ്മച്ചി ഞങ്ങൾ ക്രിക്കറ്റ് കളിക്കുന്നതും കണ്ടു പടിയിൽ ഇരുപ്പുണ്ടാവും, ഇടയ്ക്കു ചെടിച്ചട്ടി പൊട്ടിക്കല്ലേ മക്കളെ എന്ന് ക്ഷീണിച്ച ശബ്ദത്തിൽ വിളിച്ചു പറയുന്നുണ്ടാവും. ഊണിനു ഞങ്ങൾ പിള്ളേര് ആദ്യം തറയിൽ - വളര പതിയ ശബ്ദത്തിൽ മാത്രം എല്ലാരും സംസാരിക്കുന്നു. മുത്തച്ചനും പ്രിയ മകളും മേശ-ഇൽ കഴിക്കുന്നുണ്ടാവും. ഊണ് കഴിഞ്ഞു എല്ലാരും കൂടെ തെക്കേ പറമ്പിൽ കളപ്പുര തറയിൽ നിക്കുന്ന കൂവ പറിച്ചു പനിനീര് തളിക്കുന്നു. ബാലൻ വല്യച്ചനെ ഊണിനു കണ്ടു എനിക്ക് ഓർമയില്ല. പുള്ളി വരാറില്ലരുന്നു എന്നു തോന്നുന്നു. വര്ഷങ്ങള്ക്ക് ശേഷം, എന്റെ കോളേജ് കാലത്ത് ഞാനും ബാലൻ വല്യച്ചനും വല്യ കൂട്ടുകാർ ആയി. ഞങ്ങൾ രണ്ടു പേരും rebellious ആയതുകൊണ്ടാരിക്കാം, ഞാൻ പറയുന്നതിന് മറുപടി തേടാൻ തിരക്കിടാതെ, കേള്ക്കാൻ തയ്യാറായ അപൂർവം ആളുകളിൽ ഒരാൾ. എന്റെ തമാശകൾ കേട്ട് ചിരിച്ചു കണ്ണ് നിറഞ്ഞിട്ടുള്ള ഒരാൾ. ആദ്യത്തെ entrepreneurial inspiration. ഒരാളുടെ വേർപാട് എന്റെ ജീവിതത്തിൽ എന്ത് വലിയ നഷ്ടം ആണ് ഉണ്ടാക്കുന്നത് എന്ന് എനിക്ക് ആദ്യം ആയി മനസ്സിലായത് ബാലൻ വല്യച്ഛൻ മരിച്ചപ്പോളാണ്. ചതയത്തിന്റെ അന്ന് ഓണം അമ്മ വീട്ടില് ആണ്. അവിട്ടത്തിന്റെ അന്ന് ഊണ് കഴിഞ്ഞു അമ്മ വീട്ടിലേക്കു പോകാനുള്ള തിരക്ക് തുടങ്ങും. അമ്മ ഏതാണ്ടൊക്കെ പൊതിഞ്ഞു കെട്ടുന്നു - കുട്ടനാട്ടിൽ ആണ് അമ്മയുടെ വീട്, അവിടെ ചക്ക ഇല്ല, ചേന ഇല്ല എന്നൊക്കെ പറഞ്ഞു കണ്ണിൽ കണ്ട പച്ചക്കറി ഒക്കെ അമ്മ പൊതിഞ്ഞു കെട്ടും, പിന്നെ ഒരു ലോഡ് ഉണക്ക് കപ്പയും, ചക്ക കുരുവും, ചക്ക ഉപ്പേരീം. അച്ഛൻ ആണേൽ KSRTC ബസിൽ മാത്രമേ യാത്ര ചെയ്യൂ. ബസ്റ്റ് സ്റ്റോപ്പിൽ ഒരു മണിക്കൂർ നിന്ന് കഴിയുമ്പോ ഒരു കോട്ടയം വണ്ടി വരും. പിന്നെ അതിൽ തിക്കി തിരക്കി ആദ്യം കോട്ടയം, പിന്നെ അവിടുന്നു ചങ്ങനാശ്ശേരി. ചങ്ങനാശ്ശേരി ബസ് സ്റ്റാന്റ് ആണ് ലോകത്തെ ഏറ്റവും വൃത്തികെട്ട ബസ് സ്റ്റാന്റ് - കുട്ടനാട് ഭാഗത്തേക്കുള്ള ബസിൽ എല്ലാം ഭയങ്കര തിരക്കാണ്. ഒരു വിധം കിടങ്ങറയിൽ എത്തുന്നതോട് കൂടി നമ്മുടെ സ്വന്തം രാജ്യം ആയി - ഇവിടെ ഞാൻ ആണ് പുലി. കൊച്ചു മക്കളിൽ ഏറ്റവും മൂത്തത് ഞാൻ ആണ്, അമ്മ ഇവിടത്തെ ലീല പ്രിയദർശിനി ആണ് - വേറെ ഒരു വിധത്തിൽ - ഭീതി നിറഞ്ഞ ബഹുമാനത്തിനു പകരം അകെ തമാശയും ചിരിയും. മറ്റേമ്മക്ക് (അമ്മേടെ അമ്മ) എന്നോടാണ് പ്രിയം, പിന്നെ അച്ഛന്റെ വീട് പട്ടാള ക്യാമ്പ് ആണേൽ, ഇത് ടീച്ചർ ഇല്ലാത്ത ക്ലാസ്സ് റൂം പോലെ ആണ് - complete freedom കൊയ്ത്തു കഴിഞ്ഞു വെള്ളം കയറ്റിയ പുഞ്ച പാടം കണ്ണെത്താ ദൂരം വരെ പരന്നു കിടക്കുന്നു. ഞങ്ങൾ കുട്ടികള്ക്ക് വേണ്ടി വാഴ പിണ്ടി ചങ്ങാടം ഉണ്ടാക്കുന്ന കുഞ്ഞമ്മാവൻ. ചൂണ്ട ഇട്ടു പള്ളത്തിയെ പിടിക്കുന്ന cousins. അടുക്കളയില സദ്യ ഒരുക്കം പൊടി പൂരം - ചീടയും മുറുക്കും പക്കാ വടയും ഒക്കെ മറ്റേമ്മ നേരത്തെ റെഡി ആക്കി വച്ചിരിക്കുന്നു. നല്ല നാടൻ ചിക്കൻ കറി ഉള്ള ഓണ സദ്യ. സദ്യക്ക് മുമ്പേ അത്യാവശ്യം "മദ്യപാനം" സേവിച്ചിട്ടു ചിരിച്ചു നിക്കുന്ന അമ്മാവന്മാർ. നിലവറയിൽ പോയി ഒളിച്ചിരുന്ന് ചേട്ടന്മാർ കാണാതെ ഓരോന്ന് വീശുന്ന കുഞ്ഞമ്മാവൻ. അറയുടെ പിന്നിലെ ഇടനാഴിയിൽ വച്ച് മറ്റേമ്മക്ക് beer ഒഴിച്ച് കൊടുത്തു തോർത്ത് മുണ്ട് കൊണ്ട് മറച്ചു പിടിച്ചു കുടിപ്പിക്കുന്നു ഒരു അമ്മാവൻ. ഊണ് കഴിഞ്ഞു വല്യവരുടെ ചീട്ടുകളി - കീച്ച് എന്ന് അവിടങ്ങളിൽ വിളിക്കുന്ന ഒരു കളി. 25 പൈസ ആണ് ബെറ്റ്-ന്റെ തുടക്കം. അയലത്തെ ചേട്ടൻമാരും പാടത്തെ പണിക്കാരും, അമ്മയുടെ cousins -ഉം എല്ലാം അവിടെ ഉണ്ട്. നമ്മൾ കുട്ടികൾ പതിവ് പോലെ ഇട വഴിയിൽ ക്രിക്കറ്റ് കളിക്കുന്നു. ചീട്ടു കളി ചിലപ്പോ ഒച്ചപ്പാട് ആകുന്നു. ചേട്ടൻ അനിയൻ അളിയൻ നോട്ടം ഇല്ലാതെ എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും നന്നായിട്ട് വാരുന്നു. വീടിന്റെ പടിയിൽ സൂചി കുത്താൻ സ്ഥലം വിടാതെ ചിറ്റമാരും അമ്മായിമാരും അമ്മയും അയലത്തെ ചേച്ചിമാരും ഒക്കെ കറിക്കത്തി കൊണ്ട് പേൻ നോക്കുന്നു - പരസ്പരം കളിയാക്കി ഉറക്കെ ചിരിക്കുന്നു. വളരെ സോഷ്യലിസ്റ്റ് ആയ ഓണഖോഷം. ഇന്ന് വര്ഷങ്ങള്ക്ക് ശേഷം, എന്റെ ഓണം വ്യത്യസ്തമാണ്. മുത്തച്ഛനില്ല, വല്യമ്മച്ചി ഇല്ല, വിശ്വം വല്യച്ഛൻ ഇല്ല, അവിട്ടത്തിന് പിറന്നാൾ സദ്യ ഇല്ല, മറ്റേമ്മ ഇല്ല, എന്റെ പ്രിയപ്പെട്ട പ്രതാപൻ അമ്മാവൻ ഇല്ല, ചാനലിൽ സ്പെഷ്യൽ ഓണം പ്രോഗ്രാംസ് ഉണ്ട്. ഒരു കാലത്ത് എല്ലാ ഓണങ്ങളും ഒരു പോലെ ആരുന്നു - പക്ഷെ ഇന്ന് അങ്ങിനെ അല്ല - കഴിഞ്ഞ ഓണത്തിന് - എന്ന് പറയുമ്പോ രണ്ടു കൊല്ലം മുമ്പത്തെ ഓണത്തിന് - കണ്ട പലരും ഇന്ന് ഇല്ല. ഇന്ന് ഉള്ളത് ഇല്ലാതാകരുതെ, അല്ലെങ്ങിൽ അത്ര പെട്ടന്ന് ഇല്ലതകരുതെ എന്ന് പ്രാര്ത്ഥന. ഈ തിരുവോണ നാളിൽ ഞാനും അമ്മയും അച്ഛനും മാത്രം ഇപ്പോൾ വീട്ടിൽ. ഉച്ചക്ക് ശേഷം അനിയത്തിയും കുടുംബവും വരും എന്നു പറയുന്നു. വര്ഷങ്ങളുടെ പതിവ് തെറ്റിക്കാതെ ഇന്നും അച്ഛനും അമ്മയും സദ്യ ഒരുക്കുന്നു. ഞാൻ ഒരു കൈ സഹായം പോലും ചെയ്യാതെ ഈ ചവറു എഴുതി പിടിപ്പിക്കുന്നു... അച്ഛൻ ഉണ്ടാക്കുന്ന അവിയലിന്റെം അട പ്രധമന്റെം സ്വാദ് മാത്രം എനിക്കറിയാം - അത് എങ്ങിനെ ഉണ്ടാക്കണം എന്ന് ഒരു ഊഹവുമില്ല - വല്യമ്മച്ചിയുടെ പുളിങ്കറി പോലെ. ഇന്ന് cousins-ന്റെ വരവിനു പകരം അവരുടെ മക്കളുടെയും പിന്ന്നെ അനിയത്തിയുടെ കുട്ടികളെയും കാത്തിരിക്കുന്നു. ഓണത്തിന്റെ nostalgia-ൽ എന്റെ വിദേശ മലയാളി സുഹുർത്തുകൾ ഒരുക്കുന്ന week -end ആഖോഷങ്ങളിലൂടെ എന്റെ മകൻ മറുനാട്ടിൽ ഓണം ഉണ്ണുന്നു. ഇന്ന് ഈ ഓണ ദിവസം എന്റെ അച്ഛന്റെയും അമ്മയുടെം കൂടെ തന്ന ഈശ്വരന് നന്ദി. ഇപ്പോൾ ഓരോ ഓണവും nostalgia-യെക്കാൾ കൂടുതൽ ഒരു പ്രതീക്ഷ ആണ്. ഇങ്ങിനത്തെ എത്ര ഓണങ്ങൾ കൂടെ പ്രതീക്ഷിക്കാം എന്ന് മാത്രം അറിയില്ല.... |