3/16/2018 0 Comments ഹിന്ദി ഹമാരാ രാഷ്ട്ര ഭാഷ നഹി ഹെ!ഇന്ത്യയിൽ ഇപ്പോൾ നടക്കുന്ന ഏറ്റവും വല്യ നുണകളിൽ ഒന്ന് ഹിന്ദി രാഷ്ട്ര ഭാഷ ആണെന്നുള്ള പ്രചാരണമാണ്. ശശി തരൂർ എന്ന ദേഹത്തിനോട് നന്ദി തോന്നിയ നിമിഷങ്ങളിൽ ഒന്ന് അദ്ദേഹം പാര്ലമെന്റിൽ വച്ച് ആ അവകാശവാദത്തിനെ പൊളിച്ചടുക്കിയപ്പോളാണ്. ഒരു പാട് ബഹുമാനം തോന്നിയിട്ടുള്ള സുഷമ സ്വരാജിന്റെ മുഖത്തെ അങ്കലാപ്പ് അന്ന് ആ പ്രസംഗത്തിന്റെ അളവുകോൽ ആയിരുന്നു.
അഞ്ചാം ക്ലാസ് തൊട്ടു ഡിഗ്രി രണ്ടാം വര്ഷം വരെ ഹിന്ദി പഠിച്ച ഞാൻ, അതും consistent ആയിട്ട് നല്ല മാർക്ക് വാങ്ങി പഠിച്ച ഞാൻ പെട്ടന്ന് ഹിന്ദിയെ തള്ളി പറയുന്നതിന് കാരണങ്ങൾ തികച്ചും വ്യക്തിപരം ആയിരിക്കാം, പക്ഷെ അത് പൊതു സമൂഹത്തിനു, പ്രത്യേകിച്ച് ദ്രാവിഡ ഭാഷകൾ സംസാരിക്കുന്ന തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് ബാധകം ആണ്. പ്രീ-ഡിഗ്രി എന്ന കടമ്പ ഉഴപ്പി നശിപ്പിച്ചപ്പോൾ എനിക്ക് മുഖം രക്ഷിക്കാനുള്ള മാർക്ക് ഉണ്ടാക്കി തന്നത് ഹിന്ദി ആണ്.. എന്റെ കുടുംബത്തിൽ എല്ലാവരും തന്നെ (കസിൻസ്) ഹിന്ദി ചായ്‌വും അത്യാവശ്യം ഹിന്ദി വഴങ്ങുന്നവരും ആണ്. ഇന്നും ജോലിസ്ഥലത്ത് അവസരം കിട്ടുമ്പോളൊക്കെ വടക്കൻമ്മാരോട് ഹിന്ദി പ്രയോഗിച്ചു പരിശീലിക്കാറുമുണ്ട്. എങ്കിലും താഴെ പറയുന്ന കാരണങ്ങൾ എന്നെ മാറ്റി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു... 1 ) കേരളം പോലെ ഉള്ള ഒരു സംസ്ഥാനത്ത്, അതായതു ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ മറുനാടുകളിൽ അവസരങ്ങൾ തേടി പോകുന്ന ഒരു സമൂഹത്തിൽ എന്ത് കുന്തം ഉണ്ടാക്കാനാണ് ഹിന്ദി അടിച്ചേൽപ്പിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. ഒരു ഭാഷ അത് ഭാഷയുടെ യഥാർത്ഥ ഉദ്ദേശത്തിനു - അതായതു ആശയ വിനിമയം എന്ന കാര്യത്തിന് - പഠിപ്പിക്കണം, അല്ലാതെ CBSE സിലബസ് വച്ച് കടിച്ചാൽ പൊട്ടാത്ത ഗ്രാമ്മറും ഒന്നും പഠിപ്പിക്കേണ്ട ആവശ്യം ഇല്ല. സെക്കന്റ് ലാംഗ്വേജ് സെക്കന്റ് ലാംഗ്വേജ് ആയി പഠിപ്പിച്ചാൽ മതി.. അതിന്റെ പ്രാധാന്യം ആശയ വിനിമയം ചെയ്യാൻ പറ്റുന്നുണ്ടോ എന്നുള്ളതാണ്.. പ്രാക്ടിക്കൽ ഉപയോഗം ആണ്. പക്ഷെ ഇവിടെ സ്ഥിതി അങ്ങിനെ അല്ല. 2 ) പണ്ട് ഗുജറാത്തിലും ഡൽഹിയിലും സ്‌റ്റെനോഗ്രാഫർ ജോലിക്കു വേണ്ടി മലയാളി പോയിരുന്ന കാലം കഴിഞ്ഞു. ഇന്ന് ബംഗാളിയും ബിഹാറിയും കേരളത്തിലേക്കാണ് പണി അന്വേഷിച്ചു വരുന്നത്.. ഇപ്പൊ കേരളത്തിൽ ഒരു റെസ്റ്റാറ്റാന്റിൽ പോണേൽ ഹിന്ദി അറിയണ്ട ഗതി ആണ്.. നമുക്ക് തമിഴന്റെ അത്രേം ഇല്ലേലും ഒരല്പം ഭാഷ സ്നേഹം ഒക്കെ ആകാം മലയാളത്തിനോട്. 3 ) 2013 വരെ ഇന്ത്യയിൽ സിവിൽ സർവീസ് പരീക്ഷ എഴുതണേൽ ഹിന്ദിയോ ഇംഗ്ലീഷോ മാത്രമേ പറ്റുമായിരുന്നുള്ളൂ. അത് കൊണ്ടാണ് എനിക്ക് IAS കിട്ടാഞ്ഞത് എന്നല്ല കേട്ടോ.. അത് വടക്കൻമാർക്കു ഒരു മുൻഗണന അല്ലേൽ മുൻതൂക്കം കൊടുക്കലല്ലേ..? എന്തായാലും അത് മാറി ഇപ്പൊ. എന്നാലും പറയുമ്പോ എല്ലാം പറയാണല്ലോ. 4 ) CBSE എന്ന കച്ചവട സിലബസ് (അതിനെ കുറിച്ച് വിശദമായി പിന്നീട് വേറെ പോസ്റ്റാം) വച്ച് കേരളത്തിലെ കുട്ടികളെ ഹിന്ദി പഠിപ്പിക്കുമ്പോൾ അതിലുപയോഗിക്കുന്ന references ഒരു മലയാളി കുട്ടിക്ക് relate ചെയ്യാനേ പറ്റില്ല. ഭാഷ സംസ്കാരത്തിന്റെ ഭാഗമാണ്, അത് അങ്ങിനെ തന്നെ പഠിപ്പിക്കണം, പഠിക്കണം 5 ) കുറച്ചു സംസ്ഥാനങ്ങളുടെ മാത്രം ഭാഷ പൊതു രാഷ്ട്ര ഭാഷ ആണ് എന്നുള്ള കപട നാട്യത്തിൽ ഇത്രയും കാലം വടക്കേ ഇന്ത്യക്കാർ തെക്കേ ഇന്ത്യക്കാരുടെ മേൽ ഒരുതരം കടന്നു കേറ്റവും അധിനിവേശവും തന്നെ ആണ് നടത്തിയിരുന്നത് - at least ശശി തരൂർ അതിനെ അവരുടെ ഭാഷയിൽ തന്നെ challenge ചെയ്തു.. salute to you sir. ഹിന്ദിക്ക് മലയാളത്തിനോ മറ്റേതു ഭാഷക്കോ മുകളിൽ ഉള്ള ഒരു മഹത്വവും കൊടുക്കണ്ട കാര്യമില്ല, കേരളത്തിൽ ഹിന്ദി പഠിച്ച എത്ര ആളുകൾക്ക് ഒരു വാചകം ഹിന്ദിയിൽ പറയാൻ കഴിയും..? മാക്സിമം കിലുക്കം സിനിമയിലെ ജഗതിയുടെ സംഭാഷണം പോലെ "മുജേ ഹിന്ദി മാലൂം ഊം ഊം' എന്ന് പറയാൻ പറ്റും. ഒരു ഭാഷയും പ്രത്യേകിച്ച് ശ്രേഷ്ഠ ഭാഷ അല്ല.. ഭാഷകളിലെ ജാതി തിരിവ് ശരി അല്ല.. എല്ലാ ഭാഷകളും, അത് ഇന്ത്യയിലെ ആയാലും മറ്റു രാജ്യങ്ങളിലെ ആയാലും, ശ്രേഷ്ടങ്ങൾ തന്നെ ആണ്.. ഒരു സംസ്കാരത്തിനെ മനസ്സിലാക്കിയാലേ ഭാഷ അറിഞ്ഞിട്ടു കാര്യമുള്ളൂ, സംസ്കാരം അറിയണേൽ ആ നാട്ടിലെ ഭാഷയും ഭക്ഷണവും അറിയണം.. എല്ലാം പരസ്പര പൂരകങ്ങൾ ആണ്.. അല്ലാതെ ഒറ്റപ്പെട്ട കഷണങ്ങൾ അല്ല. ഇന്ത്യയിൽ 3 ഭാഷകൾ പഠിപ്പിക്കുന്ന രീതി മാറ്റണം - ഒരു പ്രധാന ഭാഷ , as medium of education - ഭാവി വിദ്യാഭ്യാസവും തൊഴിൽ സാഹചര്യങ്ങൾ കൂടി കണക്കിൽ എടുത്തു വിദ്യാർഥിയുടെ അഭിരുചി കൂടി പരിഗണിച്ചു, choice കൊടുക്കുക. മറ്റൊന്ന് ആശയ വിനിമയത്തിന് മാത്രം മുൻതൂക്കം കൊടുത്തു - അതായതു സംസാരിക്കാനും, വായിക്കാനും, എഴുതാനും - in that order of priority - പ്രാപ്തരാക്കുക, അതിപ്പോ ഇന്ത്യൻ ഭാഷ തന്നെ വേണമെന്ന് നിർബന്ധം പിടിക്കേണ്ട ആവശ്യവും ഇല്ല. ഈ വടക്കന്മാരുടെ വെടക്കും പിന്നെ ഒരു third ലാംഗ്വേജ്-ഉം പഠിക്കുന്ന നേരത്തു ആ എനർജിയും ശ്രമവും വല്ല സ്പോർട്സ് അല്ലെങ്കിൽ ആർട്സ് വിഷയങ്ങളിൽ ചിലവിട്ടാൽ കുട്ടികളുടെ ആരോഗ്യനില - ശാരീരികവും മാനസികവും - മെച്ചപ്പെടും. എൻട്രൻസ് എഴുതി IIT ഇൽ ഗുസ്തിക്ക് വിടാനുള്ള തയ്യാറെടുപ്പിന്റെ മത്സരത്തിൽ ഇതൊക്കെ ചിന്തിക്കാൻ മലയാളിക്കെവിടെ നേരം, അല്ലെങ്കിൽ വടക്കന്റെ കച്ചവട CBSE സിലബസ് പഠിച്ചില്ലേൽ മക്കൾ പുറകിലായി പോകും എന്നുള്ള അപഹർഷതാബോധവും പേടിയും കാരണം സൗകര്യപൂർവം മറക്കുക. എന്തായാലും ശരി, ഹിന്ദി ഹമാരെ രാഷ്ട്ര ഭാഷ നഹി ഹേ.. ഹൂം.. ഹോ...
0 Comments
Your comment will be posted after it is approved.
Leave a Reply. |