അനർഗള നിർഗള പ്രവാഹം
  • ബഹിർസ്പുരണങ്ങൾ
  • Note Book
  • Family History
  • ബഹിർസ്പുരണങ്ങൾ
  • Note Book
  • Family History
Search by typing & pressing enter

YOUR CART

7/30/2016 0 Comments

ജനനിയുടെ ജനനം

രുചിയാണ് ആദ്യത്തെ ബന്ധം, അതിൽ വാത്സല്യത്തിന്റെ തേൻ നിറയുമ്പോൾ, ഒരിക്കലും മുറിയാത്ത ബന്ധമാകുന്നു, ജനനി ജനിക്കുന്നു.
0 Comments

7/30/2016 0 Comments

കുഴക്കിയ ഒരു ചോദ്യം:

മതം മാറുന്നപോലെ ജാതി മാറാൻ പറ്റുമോ..?
0 Comments

7/25/2016 0 Comments

തട്ടിപ്പിൻ മറയത്ത്

ലോകത്തില്ലാത്ത വില കൊടുത്തു മൾട്ടി ക്യൂസിന് റെസ്റോറന്റീന്ന് ബീഫും ചിക്കനും ബർഗറും പിസയും ഒക്കെ കഴിച്ചു വയറ് അലങ്കോലമാക്കീട്ടു വീട്ടിൽ വന്നു ഇത്തിരി ചൂട് പൊടി അരി കഞ്ഞീല് ഉപ്പും അച്ചാറും ഇട്ടു ചുട്ട പപ്പടോം കൂട്ടി കഴിക്കുമ്പോളത്തെ ഒരു സുഖമുണ്ടല്ലോ... എന്റെ പൊന്നു സാറേ....
0 Comments

7/12/2016 1 Comment

അരുതുകളുടെ അതിരുകൾ

സ്ഥലം: ഏതെങ്കിലും അംബലം
കാഴ്ച: അരുതുകൾ - പാദരക്ഷകൾ മതിലിനോട് ചേർത്തു ഇടരുത്, മതിൽക്കകത്തു പാദരക്ഷകൾ ഇടരുത്, ഷര്ട് ധരിച്ചു അകത്തു പ്രവേശിക്കരുത്, നടക്കു നേരെ നിൽക്കരുത്, mobile phone ഉപയോഗിക്കരുത്, ക്യാമറ കടത്തരുത്, രസീതെഴുതാതെ മാല മേടിക്കരുത്, അവിടെ തൊടരുത്, ഇവിടെ നോക്കരുത്, പക്ഷെ കാണിക്ക ഇടുമ്പോൾ വഞ്ചിയിൽ തന്നെ ഇടണം.
അംബലം വിഴുങ്ങികൾക്കും ഊരാഴ്മക്കാർക്കും ഒക്കെ മതിൽക്കകത്തു മുറുക്കി തുപ്പാം, ഇമ്മാതിരി അരുതുകളുടെ പിച്ചള ബോർഡ്ഉം, അമ്മേ നാരായണന്നോ, നമഃ ശിവായ എന്നൊക്കെ പല നിറത്തിൽ ഓടുന്ന ലൈറ്റിംഗ് വച്ചു വൃത്തികേടാക്കാം - കാരണം ക്ഷേത്രവും ഹിന്ദുവിനേം ഉദ്ധരിക്കുവാണല്ലോന്നെ.. സെൻസും ടേസ്റ്ററും ഹെറിറ്റേജ്ഉം കാവി കൈലി ഉടുത്തു തോളത്തു തോർത്തിട്ടു നിന്നു കഴിയുമ്പോ ഉണ്ടാകുന്നതാണല്ലോ.

മറ്റിടങ്ങളും ഒട്ടും വ്യത്യസ്തമല്ല, പൊതു നിരത്തോ, ആശുപത്രിയോ, മറ്റുസ്ഥാപനങ്ങളോ ഏതെടുത്താലും - അടിസ്ഥാന വിദ്യാഭാസത്തിന്റെ പാളിച്ചകളുടെ ഒന്നാന്തരം പ്രതിഫലനം - സമൂഹവും സാമൂഹ്യ മര്യാദയുടെ കുറവും.
1 Comment

7/10/2016 0 Comments

പെണ്മനസ്സ്

കൈ വേദനക്കുള്ള Physiotherapy കഴിഞ്ഞു വന്ന അച്ഛൻ വളരെ അഭിമാനപൂർവം: തെറാപിസ്റ് ചോദിച്ചു പറമ്പിൽ കൃഷി പണി ഒക്കെ ചെയ്യാറുണ്ടോ..? ശരീരം കണ്ടാൽ തോന്നും എന്ന്‌.
കേട്ടതും ഉടനെ അമ്മ: തെറാപിസ്റ് ആണോ പെണ്ണോ.?
അച്ഛൻ: ദഹിപ്പിക്കുന്ന ഒരു നോട്ടം.

വയസ്സ് 60 ആയാലും പെണ്മനസ്സ് പെണ്മനസ്സ് തന്നെ.
0 Comments

7/9/2016 0 Comments

Cosmic law of attraction

While drifting through the sea of space, suddenly you feel the pull, because you are aligned at opposite poles. Breaking the curiosity barrier, you crash in to them & fuse only to find you spin in a violent tango.., which in time spins out of control causing you to be separated out of the orbits. Now you feel relieved from the dizzy of the spin, and starts to think their orbit rejected you. The truth is you broke the bond when you started to think you know them all very well now & not drawn anymore..., that thought shifted your polarity to repel yourself out of the bond. Now you find yourself drifting away in to vastness of endless space alone.., hoping to be caught in the field of another one aligned at a different polarity - to become a binary star.
0 Comments

    Archives

    January 2022
    February 2021
    March 2018
    November 2016
    September 2016
    August 2016
    July 2016
    April 2016
    February 2016
    January 2016
    November 2015
    April 2015
    September 2014

    RSS Feed

Powered by Create your own unique website with customizable templates.