7/12/2016 1 Comment അരുതുകളുടെ അതിരുകൾസ്ഥലം: ഏതെങ്കിലും അംബലം
കാഴ്ച: അരുതുകൾ - പാദരക്ഷകൾ മതിലിനോട് ചേർത്തു ഇടരുത്, മതിൽക്കകത്തു പാദരക്ഷകൾ ഇടരുത്, ഷര്ട് ധരിച്ചു അകത്തു പ്രവേശിക്കരുത്, നടക്കു നേരെ നിൽക്കരുത്, mobile phone ഉപയോഗിക്കരുത്, ക്യാമറ കടത്തരുത്, രസീതെഴുതാതെ മാല മേടിക്കരുത്, അവിടെ തൊടരുത്, ഇവിടെ നോക്കരുത്, പക്ഷെ കാണിക്ക ഇടുമ്പോൾ വഞ്ചിയിൽ തന്നെ ഇടണം. അംബലം വിഴുങ്ങികൾക്കും ഊരാഴ്മക്കാർക്കും ഒക്കെ മതിൽക്കകത്തു മുറുക്കി തുപ്പാം, ഇമ്മാതിരി അരുതുകളുടെ പിച്ചള ബോർഡ്ഉം, അമ്മേ നാരായണന്നോ, നമഃ ശിവായ എന്നൊക്കെ പല നിറത്തിൽ ഓടുന്ന ലൈറ്റിംഗ് വച്ചു വൃത്തികേടാക്കാം - കാരണം ക്ഷേത്രവും ഹിന്ദുവിനേം ഉദ്ധരിക്കുവാണല്ലോന്നെ.. സെൻസും ടേസ്റ്ററും ഹെറിറ്റേജ്ഉം കാവി കൈലി ഉടുത്തു തോളത്തു തോർത്തിട്ടു നിന്നു കഴിയുമ്പോ ഉണ്ടാകുന്നതാണല്ലോ. മറ്റിടങ്ങളും ഒട്ടും വ്യത്യസ്തമല്ല, പൊതു നിരത്തോ, ആശുപത്രിയോ, മറ്റുസ്ഥാപനങ്ങളോ ഏതെടുത്താലും - അടിസ്ഥാന വിദ്യാഭാസത്തിന്റെ പാളിച്ചകളുടെ ഒന്നാന്തരം പ്രതിഫലനം - സമൂഹവും സാമൂഹ്യ മര്യാദയുടെ കുറവും.
1 Comment
ജയദേവൻ
6/20/2018 03:50:24 am
എല്ലാ അമ്പലങ്ങളുടേയും മുമ്പിൽ Scrolling LED ബോർഡ് നിരബന്ധമാണ് അതിൽ നട തുറക്കുന്നതു മുതൽ അടയ്ക്കുന്നതു വരെയുള്ള സമയങ്ങളും ഓരോ വഴിപാടിന്റെയും നിരക്കും അങ്ങനെ ഓടിക്കൊണ്ടിരിക്കണം
Reply
Your comment will be posted after it is approved.
Leave a Reply. |