അനർഗള നിർഗള പ്രവാഹം
  • ബഹിർസ്പുരണങ്ങൾ
  • Note Book
  • Family History
  • ബഹിർസ്പുരണങ്ങൾ
  • Note Book
  • Family History
Search by typing & pressing enter

YOUR CART

9/25/2014 0 Comments

നഷ്ട സ്വപ്നം - ജീവിതം

കുഞ്ഞുന്നാൾ മുതൽ ഞാൻ electronics ഉപകരണങ്ങളിൽ തല്പരനായിരുന്നു -  അങ്ങിനെ ആരുന്നു ഞാൻ എന്ന് സ്വയം ആയി അറിഞ്ഞത് ഒരു 8 വയസ്സിനു ശേഷമാണു. അതിനു മുമ്പുളള കാര്യങ്ങൾ വീട്ടുകാരും ബന്ധുക്കളും പറഞ്ഞരിവുള്ള കാര്യങ്ങൾ ആണ്. എന്റെ കുടുംബത്തിൽ ഉള്ളവരും  എന്നെ അറിയാവുന്ന എല്ലാവരും വിചാരിച്ചിരുന്നത് ഞാൻ electronics പഠിക്കും എന്നായിരുന്നു. സ്കൂൾ കാലഘട്ടം എന്റെ golden time  ആരുന്നു. സയൻസ് ക്ലാസ്സിലെ എല്ലാ എക്സ്പെരിമെന്റ്സും equipments -um   ഞാൻ സ്വയം ഉണ്ടാക്കിയിരുന്നു - തുടക്കം നാലാം ക്ലാസ്സിൽ electro magnet പഠിച്ചപ്പോളാണ്. അച്ഛന്റെ ടൂൾ ബോക്സിൽ നിന്നും ടൂൾസ് കട്ടെടുത്തു  അച്ഛൻ ഓഫീസ് വിട്ടു  വരുന്നതിനു മുമ്പ് എങ്ങിനെ ഒക്കെയോ അതുണ്ടാക്കാൻ ഞാൻ ശ്രമിച്ചു. ടൂൾ ബോക്സിൽ അച്ഛൻ അടുക്കി വച്ചിരുന്നതിനു ഒരു ചെറിയ മാറ്റം കണ്ടാൽ അച്ഛനറിയാം ഞാൻ അതിൽ കൈ ഇട്ടിട്ടുണ്ടെന്ന്.  അങ്ങിനെ അച്ഛൻ അത് കണ്ടു പിടിച്ചു. അടി കിട്ടും എന്ന് പേടിച്ചു നിക്കുമ്പോ എന്റെ സർപ്രൈസ്-നു ആളു കൊല്ലന്റെ ആലയിൽ പോയി  U ആകൃതിയിൽ പച്ചിരിമ്പു കൊണ്ട് ഒരു സംഭവം ഉണ്ടാക്കി കൊണ്ട് വന്നു. പിന്നെ അതിൽ ബ്രൌണ്‍ പേപ്പർ ഒട്ടിച്ചു. ഞാൻ വയരിംഗ് -നു  ഉപയികുക്ക്ന കേബിൾ-ഇൽ നിന്നും കോപ്പെർ വയര്  ഊരി എടുക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു നില്ക്കുകയായിരുന്നു. അച്ഛൻ എവിടുന്നോ ഒരു റീൽ കോപ്പെർ വയര് വാങ്ങി കൊണ്ടുവന്നു. അത് ആ പച്ചിരിമ്പു ചുറ്റി മാഗ്നെറ്റ്-ഉം, തടി കൊണ്ട് ഒരു ബാറ്റെരി പെട്ടി ഉണ്ടാക്കി, പുത്തൻ മൂന്നു ബാറ്റെരീം  വാങ്ങി തന്നു. ഞാൻ കേമനായി പിറ്റേ ദിവസം സ്കൂളിൽ കൊണ്ടുപോയ് ടീച്ചറെ   കാണിച്ചു. ഞാൻ എല്ലാ ക്ലാസ്സ്‌-ലേം  സ്പെഷ്യൽ ഗസ്റ്റ് ആരുന്നു. അച്ഛൻ ഇട്ടു തന്ന തുടക്കം. അന്ന് തൊട്ടു പിന്നെ കോളേജ് തീരും വരെ എന്നും എന്റെ പോക്കറ്റിൽ എന്ദെങ്ങിലും ഒരു ഇലക്ട്രോണിക് കംപോനെന്റ്റ്‌ ഉണ്ടായിരിക്കും. ഞാൻ ഇല്ലാത്ത ഒറ്റ സയൻസ് എക്സിബിഷൻ ഇല്ലായിരുന്നു സ്കൂളിൽ. ടെലിഫോണ്‍ ഉണ്ടാക്കി മറ്റു ക്ലാസ്സ്കളിൽ കൊണ്ട് പോയി കാണിച്ചപ്പോൾ ഉണ്ടായ സന്തോഷം ജീവിതത്തിൽ ഒരിക്കലും ഉണ്ടായിട്ടില്ല.   അടുത്ത ഡിവിഷൻ-ഇൽ ഏലിയാമ്മ ടീച്ചറ ക്ലാസ്സ്‌ എടുക്കാൻ പോകുന്നത് കാണുമ്പോ തന്നെ ഞാൻ എല്ലാം റെഡി ആക്കി വക്കും. ടീച്ചർ ആളു വിട്ടു വിളിപ്പിക്കും, ഞാൻ എന്റെ ഫോണ്‍ ഡെമോ ചെയ്യുമ്പോ, ജീവിതത്തിൽ ഒരിക്കലും മാർക്ക്‌ കൊണ്ട് തോല്പ്പിക്കാൻ  സാധിചിട്ടില്ലാത്ത സ്കൂൾലെ പഠിപ്പിസ്റ്റ് പെണ്‍കുട്ടികളുടെ കണ്ണുകളിലെ തിളക്കം ഒരു വലിയ വിജയമാരുന്നു.        

പിന്നീടു teenage ന്റെ അപക്വതയിൽ എനിക്ക് എന്റെ സ്വപ്‌നങ്ങൾ കൈമോശം വന്നു. അത്ര മോശം ഡിഗ്രി അല്ലാത്ത പ്രീ-ഡിഗ്രി നല്ല ഭംഗിയായി ഉഴപ്പി - എഞ്ചിനീയറിംഗ് എന്ട്രൻസ് കിട്ടിയില്ല. എന്നെക്കാളും അച്ഛന് വലിയ നിരാശ ആയിരുന്നു അത്. electronics  പഠിച്ചു equipments  ഉണ്ടാക്കുകയും  സർവീസ് ചെയ്യുകയും  ചെയ്യുന്ന ഒരു സ്ഥാപനം തുടങ്ങുക എന്നുള്ളതരുന്നു മോഹം. v-guard  ആയിരുന്നു inspiration. ഡിഗ്രി ഇല്ലെങ്ങിൽ വേണ്ട, ഡിപ്ലോമ ആകാം എന്ന് വച്ചു പക്ഷെ അച്ഛൻ graduate  ഡിഗ്രീ -ഇൽ കുറഞ്ഞ ഒരു പരിപാടിക്കും സമ്മതിച്ചില്ല. ഒടുവില മനസ്സില്ല മനസ്സോടെ B Sc ക്ക് ചേരുന്നു. അവിടെ വച്ച് എന്നെക്കാളും talented  അയ ഒരു സുഹുർതിനെ കിട്ടി - മനോജ്‌. ഞാൻ Mathematics, അവൻ Zoology ആരുന്നു സുബ്ജെക്ട്സ്, ഒരിക്കലും ഞങ്ങൾ തമ്മിൽ പരിചയപ്പെടാൻ പോലും സാധ്യത ഇല്ലായിരുന്നു. നേച്ചർ ക്ലബ്‌ വഴി പരിചയപ്പെട്ടു.. അത് ഇന്നും ജീവിതത്തിൽ സൂക്ഷിക്കുന്ന എന്റെ പ്രിയപ്പെട്ട സൌഹൃദങ്ങളിൽ ഒരെണ്ണം. 10 വര്ഷങ്ങള്ക്ക് ശേഷം കണ്ടാലും,  നിർത്തിയിടത്  നിന്നും തുടങ്ങാൻ ഒരു സെക്കന്റ്‌ പോലും തടസ്സം ഇല്ലാത്ത സൗഹൃദം. ഞങ്ങൾ രണ്ടു പേരും കൂടെ ഒരുപാടു circuits  ഉണ്ടാക്കി. ഒരുപാടു പണം കംപോനെന്റസ് വാങ്ങി കളഞ്ഞു. അവധി ദിവസങ്ങളില ഞാൻ ഒന്നുകിൽ അവന്റെ വീട്ടിൽ അല്ലെങ്ങിൽ  അവൻ എന്റെ വീട്ടിൽ  വന്നിരുന്നു solder ചെയ്തു ഇരിക്കും, ഇന്ന് ഓർക്കുമ്പോ, ഒരു പക്ഷെ ഞങ്ങൾ രണ്ടു പേരും കൂടെ എനതെഗിലും ഒന്ന് തുടങ്ങിയിരുന്നെങ്ങിൽ അത് മറ്റൊരു vguard ആയിരുന്നേനെ എന്ന് തോന്നുന്നു - one  of  the best partnerships  I  had  in  life. 

Aptitude -നോ  talent -നോ ഒരു consideration  കൊടുക്കാതെ test  score  മാത്രം ആശ്രയിച്ചു അഡ്മിഷൻ കൊടുക്കുന്ന എഞ്ചിനീയറിംഗ് എന്ട്രൻസ് സിസ്റ്റം ചെയ്യുന്നത് കുറെ seats waste  ചെയ്തു എന്ന് മാത്രമാണ് എന്ന് എനിക്ക് ബോധ്യമായത് പിന്നീടു വർഷങ്ങല്ല്ക് ശേഷം  എഞ്ചിനീയറിംഗ് കോളേജ് പ്രോഡക്റ്റ്കളെ  IT മേഖലയിൽ കണ്ടപ്പോളാണ്. പഠിച്ച Subject-നെ  വഴിവക്കിൽ കണ്ട പരിചയം പോലും ഇല്ലാത്ത എത്രയോ എണ്ണം. പിന്നെ ഇത് പറയുമ്പോ അവരുടെ ഒരു അർഗുമെന്റ് ഉണ്ട് - engieering  college -il circuit  ഉണ്ടാക്കാൻ അല്ല പഠിപ്പിക്കുന്നത്‌, എന്തും പഠിക്കാൻ കെല്പ്പുള്ള എന്തോ  ഒക്കെ ആയി അവരെ വാർത്തെടുക്കുകയാണ് എന്ന്. എന്തായാലും  നന്നായി - at  least  ആ വാർപ്പിൽ പെട്ടില്ലല്ലോ.. മറ്റൊരു സുഹുർത്ത് അദ്മാർധമയ്  പറഞ്ഞത് പോലെ - നീ electronics പടിക്കാത്തതും, ഞാൻ പഠിച്ചതും തമ്മിൽ എന്താ വ്യത്യാസം, നമ്മൾ രണ്ടു പേരും ചെയ്യുന്നത് ഒരേ പണി അല്ലെ ഇപ്പൊ - സോഫ്റ്റ്‌വെയർ കൂലീ. ഒരു പക്ഷെ  കിട്ടാത്ത മുന്തിരി പുളിക്കുന്നതാരിക്കും.   

ഇന്ന് മറ്റുള്ളവര successful  എന്ന് ഒരു പക്ഷെ വിചാരിക്കുന്ന ഒരു ജീവിതം ജീവിക്കുമ്പോ, അന്ന് electronics  diploma ക്ക്  പോയിരുന്നെങ്ങിൽ ഞാൻ എന്റെ ബാല്യകാല സ്വപ്നത്തിലെ ജീവിതം ജീവിക്കുമായിരുന്നോ എന്ന്  ചിന്തിക്കാത്ത ഒറ്റ ദിവസം ഇല്ല.  പണവും അമേരിക്കൻ ജോലിയും അതുകൊണ്ട് ഉണ്ടായ മറ്റു സൌഭാഗ്യങ്ങളും - inclduing  family  - ഒന്നും ഇല്ലായിരുന്നെനെ, വളരെ ചെറിയ ഒരു ജീവിതം - probably  ബുദ്ധിമുട്ടുകൾ മാത്രം നിറഞ്ഞ ഒരു ജീവിതം ഉണ്ടായേനെ. പക്ഷെ, ഒരു circuit  debug  ചെയയ്മ്പോലോ, ഒരു stereo  ഉണ്ടാക്കുമ്പോലോ ഞാൻ അനുഭവിച്ചിട്ടുള്ള തൃപ്തി, വല്ലവനും എഴുതി തള്ളിയ code  debug  ചെയയുംപോലോ, ആരോ എഴുതിയ  സ്പെക് വച്ച്  പുതിയ ഫീച്ചർ കോഡ് ചെയ്യ്മപോലോ കിട്ടീട്ടില്ല . ഒരു ദിവസം മുഴുവൻ ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ, circuitboard -ഉം വച്ച് ഞാൻ  ഇരിക്കുന്നതിനെ കുറിച്ച് അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട് - ഞാൻ അത് ഒര്ക്കാൻ പോലും അറിയാത്ത അത്ര മുഴുകിയിരുന്നു അന്ന്. എന്റെ ജനിക്കാത്ത പോയ കമ്പനി അല്ലെങ്ങിൽ സ്ഥാപനം ഒരിക്കലെങ്ങിലും ഉണ്ടാകുമായിരുന്നോ എന്നുള്ള ചോദ്യം എന്റെ അവസാന ശ്വാസം വരെ എന്നിലുണ്ടാവും. അതിനുള്ള ഉത്തരം അറിയാൻ ഇനി ഈ ജന്മത്തിൽ സാധിക്കില്ല.. ആ ഒരു ബോധത്തിനോളം  വരുന്ന വേറെ ഒരു നിരാശയും എനിക്ക് ഇന്നില്ല.. കേരളത്തിൽ ഇപ്പോളും എഞ്ചിനീയറിംഗ് ഭ്രാന്തിനു ഒരു കുറവുമില്ല. കേരളത്തിൽ കാക്കകളെക്കാൾ  കൂടുതൽ engieering  graduates  ഉണ്ട് - true  inflation  of  education.   സുഹുർത്തുക്കളെ, നിങ്ങളുടെ കുട്ടികളെ അവര് എന്ത്   ഇഷ്ടപ്പെടുന്നോ അത് പഠിക്കാൻ വിടൂ.. എത്ര ചെറിയതായാലും, കേരളത്തിലെ പൊങ്ങച്ച സ്റ്റാറ്റസ് standards ഇൽ അത് എത്ര താഴെ ആയാലും - അവരെ അവരുടെ ജീവിതം ജീവിക്കാൻ അനുവദിക്കൂ.. അല്ലെങ്ങിൽ അവർ മറ്റാരുടെയോ ജീവിതം ആടി തീർക്കേണ്ടി വരും.   
0 Comments

9/6/2014 1 Comment

ഓർമകളിലെ ഒരു ഓണം..

സത്യത്തിൽ മലയാളിയുടെ ഏറ്റവും വലിയ nostalgia  ആണ് ഓണം. കുട്ടിക്കാലത്തിന്റെ ഒര്മാകളിലെക്കുള്ള ഒരു വ്യഗ്രമായ തിരിച്ചുപോകൾ. അല്ലെങ്ങിൽ കിട്ടുന്ന അവസരത്തിന് കഷ്ടപ്പെട്ട് ഉറ്റവരുടെയും  ഉടയവരുടെയും അടുത്ത് എത്താൻ എന്തിനു തിക്കി തിരക്കി പോകുന്നു? വീടിനു മുൻപിൽ കൂടി ഇന്നലെയും മിനിയാന്നും ആളുകളെ കുത്തി നിറച്ചു പോയ ബസ്‌-കൾ അതിനുള്ള തെളിവല്ലേ?  

കുന്നുമ്പുറത്തെ വീട്ടിലെ സേലൻ മാവിന്റെ കൊമ്പിൽ ഊഞ്ഞാൽ ഇടുന്നതോട് കൂടി എനിക്ക് ഓണം ആയി. സ്കൂൾ അടച്ചു, ഓണ പരീക്ഷ കഴിഞ്ഞു. അമ്മിണി അമ്മ പഠിപ്പിക്കുന്ന subject ഒഴികെ വേറെ ഒന്നിനെ കുറിച്ചും സ്കൂൾ തുറക്കുന്ന വരെ പേടിക്കേണ്ട - അത് വരെ അച്ഛൻ മാർക്ക്‌ അറിയില്ല, വഴക്ക് കേക്കണ്ട. ഇനി ഇന്ദു-നോട് തല്ലുണ്ടാക്കുക, പിന്നെ എല്ലാരും വരാൻ വേണ്ടി കാത്തിരിക്കുക - നവീനും നിഷേം എന്നെ പോലെ locals ആണ് - തറവാട്ടിൽ തന്നെ കാണും. കോട്ടയത്ത്‌ നിന്നും ജാനമ്മ അമ്മയും വല്യച്ചനും, ഹരി ചേട്ടനും ഉഷ ചേച്ചിയും വരും, സുധിച്ചേട്ടൻ ഈ ഓണം എഞ്ചിനീയറിംഗ് കോളേജിൽ ചിലവിടാൻ തീരുമാനിക്കില്ല എന്ന് പ്രതീക്ഷിക്കാം - അവിടെ ആരു ഇരിക്കുന്നു പുള്ളിയുടെ തിരുവന്തപുരം കത്തി കേക്കാൻ..? ബിന്ദു ചേച്ചി എന്തായാലും കാണും. കൊഴികോട്ടു നിന്നും ലീല പേരമ്മ  വരാൻ ഉള്ള ട്രെയിന ടിക്കറ്റ്‌നെ കുറിച്ചും, റിസർവേഷൻ RAC ആണെന്നോ എന്തോ ഒക്കെ പറഞ്ഞു വ്യാകുല പെടുന്ന അനിയൻ കൊച്ചച്ചൻ. ലീല പ്രിയദർശിനി വരുന്നു എന്ന് അറിയുമ്പോൾ ഉള്ള commotion കണ്ടു ഞാൻ പലപ്പോളും വിചാരിച്ചിട്ടുണ്ട് ഇന്ദിര പ്രിയദർശിനി ആണ് വരുന്നതെന്ന്, ഒരുതരം ഭീതിയോടു കൂടി ഉള്ള ബഹുമാനം കാണാം. മുത്തച്ഛനും ലീല പേരമ്മയും ഒരുമിച്ചു ഒരു സ്ഥലത്ത് ഒരേ സമയം  ഉണ്ടാവുക എന്ന് പറയുമ്പോ അത് ഒരു ടെൻഷൻ സിറ്റുവേഷൻ ആണ്.  ലീല പേരമ്മയുടെ കൂടെ അരുചെട്ടനും അജിചെട്ടനും സിന്ധു ചേച്ചീം വന്ന ഒരു ഓണം വളരെ കുറച്ചേ എനിക്ക് ഓർമ ഉള്ളൂ. ഉല്ലലെന്നു എന്തായാലും വല്യച്ചനും പേരമ്മേം അവിട്ടത്തിന്റെ അന്ന് എത്തും  - അന്നാണ് മുത്തച്ഛന്റെ പിറന്നാൾ - കൂടെ ഉണ്ണി ചേട്ടനും  മഞ്ജു ചേച്ചിയും വരുമാരിക്കും, സാധാരണ വരാറുണ്ട്.  ഇത്രേം  orderly  and disciplined  ആയിട്ടുള്ള ഒരു birthday celeberation വേറെ എങ്ങും കാണില്ല. മുത്തച്ഛന്റെ ശാന്ത സ്വരൂപം കാണാൻ കിട്ടുന്ന അപൂർവം ആയ ഒരു ദിവസം. പറയുമ്പോ എല്ലാം പറയണല്ലോ - ഒറ്റയ്ക്ക് പുള്ളി ഇരിക്കുമ്പോ ആളു നല്ല ശാന്തനാണ് - കൂടെ ഇരിക്കാനും രസമാ - പക്ഷെ കുറച്ചു ആളുകൾ അധികം ചുറ്റും ഉണ്ടേൽ ആളു ചന്ദ്രഹാസം എടുക്കും - എന്താ അതിന്റെ കാര്യം എന്നും മാത്രം പിടി കിട്ടീട്ടില്ല, may be he couldn't tolerate incompetent idiots. ഞങ്ങൾ തമ്മിൽ ഒരു love-hate relation ആരുന്നു.   

തിരുവോണത്തിന് വീട്ടില് ഊണ് - അച്ഛനും അമ്മേം രാവിലെ തന്നെ അടുക്കളയിൽ കേരീട്ടുണ്ടാവും. അച്ഛൻ ആണ് കമ്പ്ലീറ്റ്‌ കണ്ട്രോൾ - കറിക്ക് നുറുക്കുന്നു, തേങ്ങ ചെരണ്ടാൻ എന്നെ വിളിക്കുന്നു - പിന്നെ അത് പിഴിയുന്നു, അതിന്റെ ഇടയിൽ അമ്മ എന്തെങ്ങിലും ചെയ്തതിനു കുറ്റം പറഞ്ഞു ഒച്ച വക്കുന്നു അകെ ബഹളം. ഇടയ്ക്കിടയ്ക്ക് പണിക്കാർ വന്നു തല ചൊറിഞ്ഞു നിന്ന് തിരിഞ്ഞു കളിക്കുന്നു - അമ്മ കുറച്ചു കാശും പിന്നെ ഉപ്പേരിയോ ചക്കര വരട്ടിയോ ഒക്കെ കൊടുത്തു വിടുന്നു. ഉപ്പേരീം ചക്കര വരട്ടീം ഒക്കെ അമ്മ നേരത്തെ ഉണ്ടാക്കീട്ടുണ്ടാവും. ഇന്ദു പുതിയ ഉടുപ്പും ഇട്ടു തലേൽ പൂവും വച്ച് ഏതാണ്ടൊക്കെ പൊട്ടത്തരം കാണിച്ചു നടക്കുന്നു. ഇപ്പൊ അവള് കരഞ്ഞാൽ എനിക്ക് സൂപ്പർ അടി കിട്ടും - കാരണം പോലും ചോദ്യം ഉണ്ടാവില്ല. ഊണ് കഴിഞ്ഞാൽ പിന്നെ അയലോക്കത്തെ വീടുകളിൽ പായസോം അവിയലും ഒക്കെ കൊണ്ട് കൊടുക്കൽ എന്റെ പണി. ഇന്ദുവും അയലോക്കത്തെ വേറെ പിള്ളേരും ഒക്കെ ഊഞ്ഞാൽ ആടുന്നു - ഞാൻ നാളത്തേക്ക് വേണ്ടി അക്ഷമനായി ഇരിക്കുന്നു - വൈകീട്ട് അമ്മിണി അമ്മേടെ വീട്ടിലും അക്കരേം പോയി ആരൊക്കെ വന്നു എന്ന് ചെക്ക്‌ ചെയയുന്നു. 

അവിട്ടം - ഇന്ന് അക്കരെ തറവാട്ടിൽ ആണ് ഓണം - മുത്തച്ഛന്റെ പിറന്നാൾ. അച്ഛൻ bonus കിട്ടിയ വകയിൽ വാങ്ങിയ ഓണക്കോടി ഇട്ടു രാവിലെ തന്നെ അക്കരയ്ക്കു വച്ച് പിടിപ്പിക്കുന്നു. അമ്മിണി അമ്മേടെ അവിടെ പോയിട്ട് അവിടുന്നു ആരുടെ എങ്കിലും കൂടെ പോകാം - അല്ലേൽ ഞാൻ ഉറപ്പായിട്ടും മാന്തുണ്ടം പറമ്പിലോ കണ്ടം വര്മ്ബിലോ പാമ്പിനെ കാണും - പാമ്പിനെ എനിക്ക് പേടിയാണ്. സർപ്പ  കാവിൽ എല്ലാ സർപ നെദ്യത്തിനും ഞാൻ പ്രാർധിക്കുമരുന്നു എന്നെ പേടിപ്പിക്കല്ലേ എന്ന് - പക്ഷെ ഒരു കാര്യോം ഇല്ല. അച്ഛന് പാമ്പിനെ ഒരു പേടീം ഇല്ല - ഒട്ടു കൊല്ലുകേം ഇല്ല. 

അക്കരെ ചെല്ലുമ്പോ മിക്കവാറും നവീൻ ആദ്യ സെറ്റ് അടി വാങ്ങീട്ടു ഇരുപ്പുണ്ടാവും. വിജയമ്മ ചേച്ചീം ശോഭാനേം ഒക്കെ തകർത്തു പണി എടുക്കുന്നുണ്ടാവും - പാത്രം കഴുകലും, മുറ്റമറ്റീം ഒക്കെ ആയിട്ട്‌. അനിയൻ കൊച്ചച്ചൻ ക്ഷുഭിത യൌവനത്തിന്റെ പ്രതീകമായി അലക്ഷ്യമായ ദേഷ്യത്തിൽ അതിലെ നടക്കുന്നുണ്ടാവും. രമണി കുഞ്ഞമ്മ ആരോടും ഒന്നും പറയാതെ അടുക്കളയിലെ തിരക്കിൽ ആരിക്കും. പതുക്കെ പതുക്കെ എല്ലാരും എത്തുന്നു. വിശ്വം വല്യച്ഛനും എത്തിയാൽ പിന്നെ സദ്യക്കുള്ള പണികൾ തുടങ്ങി. മക്കളെ എല്ലാം കണ്ട സന്തോഷത്തിൽ വല്യമ്മച്ചി. മുത്തച്ഛൻ പറമ്പിൽ എവിടെയോ പശുക്കളെ "മക്കളെ" എന്നും വിളിച്ചു നടക്കുന്നുണ്ടാവും. എന്റെ ഇരുപതുകളിലെക്കാൾ കൂടുതൽ ആരോഗ്യവും മനോബലവും മുത്തച്ചന് എന്പതുകളിലും തോന്നൂരുകളിലും  ഉണ്ടായിരുന്നു. 

അക്കരെ ഊഞ്ഞാൽ ഇട്ടു എനിക്ക് ഒര്മയില്ല. കൂവളത്തിന്റെ കായും, വെച്ചിങ്ങയും, കവിളൻ മടല് വെട്ടി ഉണ്ടാക്കിയ ബാറ്റും കൊണ്ട്  ക്രിക്കറ്റ്‌ കളി ആണ് പ്രധാന കലാ പരിപാടി. ചേച്ചിമാരും അനിയത്തിമാരും എന്ത് ചെയ്തിരുന്നു എന്ന് ഒരു ഓർമേം കിട്ടുന്നില്ല. ഇടക്ക് ഒരിക്കൽ എല്ലാരും കൂടെ സാറ്റ് കളിച്ചു - അത് മാത്രമേ ഓർമയുള്ളൂ. ആസ്ത്മ-യുടെ ഉപദ്രവം കാരണം ക്ഷീണിച്ച വല്യമ്മച്ചി ഞങ്ങൾ ക്രിക്കറ്റ്‌ കളിക്കുന്നതും കണ്ടു പടിയിൽ ഇരുപ്പുണ്ടാവും, ഇടയ്ക്കു ചെടിച്ചട്ടി പൊട്ടിക്കല്ലേ മക്കളെ എന്ന് ക്ഷീണിച്ച ശബ്ദത്തിൽ വിളിച്ചു പറയുന്നുണ്ടാവും. ഊണിനു ഞങ്ങൾ പിള്ളേര് ആദ്യം തറയിൽ - വളര പതിയ ശബ്ദത്തിൽ മാത്രം എല്ലാരും സംസാരിക്കുന്നു.  മുത്തച്ചനും പ്രിയ മകളും മേശ-ഇൽ കഴിക്കുന്നുണ്ടാവും. ഊണ് കഴിഞ്ഞു എല്ലാരും കൂടെ തെക്കേ പറമ്പിൽ കളപ്പുര തറയിൽ നിക്കുന്ന കൂവ പറിച്ചു പനിനീര് തളിക്കുന്നു. 
 
ബാലൻ വല്യച്ചനെ ഊണിനു കണ്ടു എനിക്ക് ഓർമയില്ല. പുള്ളി വരാറില്ലരുന്നു എന്നു തോന്നുന്നു. വര്ഷങ്ങള്ക്ക് ശേഷം, എന്റെ കോളേജ് കാലത്ത് ഞാനും ബാലൻ വല്യച്ചനും വല്യ കൂട്ടുകാർ ആയി. ഞങ്ങൾ രണ്ടു പേരും rebellious ആയതുകൊണ്ടാരിക്കാം, ഞാൻ പറയുന്നതിന് മറുപടി തേടാൻ തിരക്കിടാതെ, കേള്ക്കാൻ തയ്യാറായ അപൂർവം ആളുകളിൽ ഒരാൾ. എന്റെ തമാശകൾ കേട്ട് ചിരിച്ചു കണ്ണ് നിറഞ്ഞിട്ടുള്ള ഒരാൾ. ആദ്യത്തെ entrepreneurial inspiration. ഒരാളുടെ വേർപാട്‌ എന്റെ  ജീവിതത്തിൽ എന്ത് വലിയ നഷ്ടം ആണ് ഉണ്ടാക്കുന്നത് എന്ന് എനിക്ക്  ആദ്യം ആയി മനസ്സിലായത് ബാലൻ വല്യച്ഛൻ മരിച്ചപ്പോളാണ്.   

ചതയത്തിന്റെ അന്ന് ഓണം അമ്മ വീട്ടില് ആണ്.  അവിട്ടത്തിന്റെ അന്ന്  ഊണ് കഴിഞ്ഞു അമ്മ വീട്ടിലേക്കു പോകാനുള്ള തിരക്ക് തുടങ്ങും. അമ്മ ഏതാണ്ടൊക്കെ പൊതിഞ്ഞു കെട്ടുന്നു - കുട്ടനാട്ടിൽ ആണ് അമ്മയുടെ വീട്, അവിടെ ചക്ക ഇല്ല, ചേന ഇല്ല എന്നൊക്കെ പറഞ്ഞു കണ്ണിൽ കണ്ട പച്ചക്കറി ഒക്കെ അമ്മ പൊതിഞ്ഞു കെട്ടും, പിന്നെ ഒരു ലോഡ് ഉണക്ക് കപ്പയും, ചക്ക കുരുവും, ചക്ക ഉപ്പേരീം.           

അച്ഛൻ ആണേൽ KSRTC ബസിൽ മാത്രമേ യാത്ര ചെയ്യൂ. ബസ്റ്റ് സ്റ്റോപ്പിൽ ഒരു മണിക്കൂർ നിന്ന് കഴിയുമ്പോ ഒരു കോട്ടയം വണ്ടി വരും. പിന്നെ അതിൽ തിക്കി തിരക്കി ആദ്യം കോട്ടയം, പിന്നെ അവിടുന്നു ചങ്ങനാശ്ശേരി. ചങ്ങനാശ്ശേരി ബസ്‌ സ്റ്റാന്റ് ആണ് ലോകത്തെ ഏറ്റവും വൃത്തികെട്ട ബസ്‌ സ്റ്റാന്റ് - കുട്ടനാട് ഭാഗത്തേക്കുള്ള ബസിൽ എല്ലാം ഭയങ്കര തിരക്കാണ്. ഒരു വിധം കിടങ്ങറയിൽ എത്തുന്നതോട് കൂടി നമ്മുടെ സ്വന്തം രാജ്യം ആയി - ഇവിടെ ഞാൻ ആണ് പുലി. കൊച്ചു മക്കളിൽ ഏറ്റവും മൂത്തത് ഞാൻ ആണ്, അമ്മ ഇവിടത്തെ ലീല പ്രിയദർശിനി ആണ് - വേറെ ഒരു വിധത്തിൽ - ഭീതി നിറഞ്ഞ ബഹുമാനത്തിനു പകരം അകെ തമാശയും ചിരിയും. മറ്റേമ്മക്ക് (അമ്മേടെ അമ്മ) എന്നോടാണ് പ്രിയം, പിന്നെ അച്ഛന്റെ വീട് പട്ടാള ക്യാമ്പ്‌ ആണേൽ, ഇത് ടീച്ചർ ഇല്ലാത്ത ക്ലാസ്സ്‌ റൂം പോലെ ആണ് - complete freedom       

കൊയ്ത്തു കഴിഞ്ഞു വെള്ളം കയറ്റിയ പുഞ്ച പാടം കണ്ണെത്താ ദൂരം വരെ പരന്നു കിടക്കുന്നു. ഞങ്ങൾ കുട്ടികള്ക്ക് വേണ്ടി വാഴ പിണ്ടി ചങ്ങാടം ഉണ്ടാക്കുന്ന കുഞ്ഞമ്മാവൻ. ചൂണ്ട ഇട്ടു പള്ളത്തിയെ പിടിക്കുന്ന cousins. അടുക്കളയില സദ്യ ഒരുക്കം പൊടി പൂരം - ചീടയും മുറുക്കും പക്കാ വടയും ഒക്കെ മറ്റേമ്മ നേരത്തെ റെഡി ആക്കി വച്ചിരിക്കുന്നു. നല്ല നാടൻ ചിക്കൻ കറി ഉള്ള ഓണ സദ്യ. സദ്യക്ക് മുമ്പേ അത്യാവശ്യം "മദ്യപാനം" സേവിച്ചിട്ടു ചിരിച്ചു നിക്കുന്ന അമ്മാവന്മാർ. നിലവറയിൽ പോയി ഒളിച്ചിരുന്ന് ചേട്ടന്മാർ കാണാതെ ഓരോന്ന് വീശുന്ന കുഞ്ഞമ്മാവൻ. അറയുടെ പിന്നിലെ ഇടനാഴിയിൽ വച്ച് മറ്റേമ്മക്ക് beer ഒഴിച്ച് കൊടുത്തു തോർത്ത്‌ മുണ്ട് കൊണ്ട് മറച്ചു പിടിച്ചു കുടിപ്പിക്കുന്നു ഒരു അമ്മാവൻ.  ഊണ് കഴിഞ്ഞു വല്യവരുടെ ചീട്ടുകളി - കീച്ച് എന്ന് അവിടങ്ങളിൽ വിളിക്കുന്ന ഒരു കളി. 25 പൈസ ആണ് ബെറ്റ്-ന്റെ തുടക്കം. അയലത്തെ ചേട്ടൻമാരും പാടത്തെ പണിക്കാരും, അമ്മയുടെ cousins -ഉം എല്ലാം അവിടെ ഉണ്ട്.  നമ്മൾ കുട്ടികൾ പതിവ് പോലെ ഇട വഴിയിൽ ക്രിക്കറ്റ്‌ കളിക്കുന്നു. ചീട്ടു കളി ചിലപ്പോ ഒച്ചപ്പാട് ആകുന്നു. ചേട്ടൻ അനിയൻ അളിയൻ നോട്ടം ഇല്ലാതെ എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും നന്നായിട്ട് വാരുന്നു. വീടിന്റെ പടിയിൽ സൂചി കുത്താൻ സ്ഥലം വിടാതെ ചിറ്റമാരും അമ്മായിമാരും അമ്മയും അയലത്തെ ചേച്ചിമാരും ഒക്കെ കറിക്കത്തി കൊണ്ട് പേൻ നോക്കുന്നു - പരസ്പരം കളിയാക്കി ഉറക്കെ ചിരിക്കുന്നു. വളരെ സോഷ്യലിസ്റ്റ്‌ ആയ ഓണഖോഷം.      
      
ഇന്ന് വര്ഷങ്ങള്ക്ക് ശേഷം, എന്റെ ഓണം വ്യത്യസ്തമാണ്. മുത്തച്ഛനില്ല, വല്യമ്മച്ചി ഇല്ല, വിശ്വം വല്യച്ഛൻ ഇല്ല, അവിട്ടത്തിന് പിറന്നാൾ സദ്യ ഇല്ല, മറ്റേമ്മ ഇല്ല, എന്റെ പ്രിയപ്പെട്ട പ്രതാപൻ അമ്മാവൻ ഇല്ല, ചാനലിൽ സ്പെഷ്യൽ ഓണം  പ്രോഗ്രാംസ് ഉണ്ട്.  ഒരു കാലത്ത് എല്ലാ ഓണങ്ങളും ഒരു പോലെ ആരുന്നു - പക്ഷെ ഇന്ന് അങ്ങിനെ അല്ല - കഴിഞ്ഞ ഓണത്തിന് - എന്ന് പറയുമ്പോ രണ്ടു കൊല്ലം മുമ്പത്തെ ഓണത്തിന് - കണ്ട പലരും ഇന്ന് ഇല്ല. ഇന്ന് ഉള്ളത് ഇല്ലാതാകരുതെ, അല്ലെങ്ങിൽ അത്ര പെട്ടന്ന് ഇല്ലതകരുതെ എന്ന് പ്രാര്ത്ഥന. 

ഈ തിരുവോണ നാളിൽ ഞാനും അമ്മയും അച്ഛനും മാത്രം ഇപ്പോൾ വീട്ടിൽ. ഉച്ചക്ക് ശേഷം അനിയത്തിയും കുടുംബവും വരും എന്നു പറയുന്നു. വര്ഷങ്ങളുടെ പതിവ് തെറ്റിക്കാതെ ഇന്നും അച്ഛനും അമ്മയും സദ്യ ഒരുക്കുന്നു. ഞാൻ  ഒരു കൈ സഹായം പോലും ചെയ്യാതെ ഈ ചവറു എഴുതി പിടിപ്പിക്കുന്നു... അച്ഛൻ ഉണ്ടാക്കുന്ന അവിയലിന്റെം  അട പ്രധമന്റെം സ്വാദ് മാത്രം എനിക്കറിയാം - അത് എങ്ങിനെ ഉണ്ടാക്കണം എന്ന് ഒരു ഊഹവുമില്ല - വല്യമ്മച്ചിയുടെ പുളിങ്കറി പോലെ. ഇന്ന് cousins-ന്റെ വരവിനു പകരം അവരുടെ മക്കളുടെയും പിന്ന്നെ അനിയത്തിയുടെ കുട്ടികളെയും കാത്തിരിക്കുന്നു. ഓണത്തിന്റെ nostalgia-ൽ എന്റെ വിദേശ മലയാളി സുഹുർത്തുകൾ   ഒരുക്കുന്ന week -end ആഖോഷങ്ങളിലൂടെ എന്റെ മകൻ മറുനാട്ടിൽ ഓണം ഉണ്ണുന്നു.  ഇന്ന് ഈ ഓണ ദിവസം എന്റെ അച്ഛന്റെയും അമ്മയുടെം കൂടെ തന്ന ഈശ്വരന് നന്ദി.  ഇപ്പോൾ ഓരോ ഓണവും nostalgia-യെക്കാൾ  കൂടുതൽ ഒരു പ്രതീക്ഷ ആണ്. ഇങ്ങിനത്തെ എത്ര ഓണങ്ങൾ കൂടെ പ്രതീക്ഷിക്കാം എന്ന് മാത്രം അറിയില്ല.... 
1 Comment

    Archives

    January 2022
    February 2021
    March 2018
    November 2016
    September 2016
    August 2016
    July 2016
    April 2016
    February 2016
    January 2016
    November 2015
    April 2015
    September 2014

    RSS Feed

Powered by Create your own unique website with customizable templates.