9/25/2014 0 Comments നഷ്ട സ്വപ്നം - ജീവിതംകുഞ്ഞുന്നാൾ മുതൽ ഞാൻ electronics ഉപകരണങ്ങളിൽ തല്പരനായിരുന്നു - അങ്ങിനെ ആരുന്നു ഞാൻ എന്ന് സ്വയം ആയി അറിഞ്ഞത് ഒരു 8 വയസ്സിനു ശേഷമാണു. അതിനു മുമ്പുളള കാര്യങ്ങൾ വീട്ടുകാരും ബന്ധുക്കളും പറഞ്ഞരിവുള്ള കാര്യങ്ങൾ ആണ്. എന്റെ കുടുംബത്തിൽ ഉള്ളവരും എന്നെ അറിയാവുന്ന എല്ലാവരും വിചാരിച്ചിരുന്നത് ഞാൻ electronics പഠിക്കും എന്നായിരുന്നു. സ്കൂൾ കാലഘട്ടം എന്റെ golden time ആരുന്നു. സയൻസ് ക്ലാസ്സിലെ എല്ലാ എക്സ്പെരിമെന്റ്സും equipments -um ഞാൻ സ്വയം ഉണ്ടാക്കിയിരുന്നു - തുടക്കം നാലാം ക്ലാസ്സിൽ electro magnet പഠിച്ചപ്പോളാണ്. അച്ഛന്റെ ടൂൾ ബോക്സിൽ നിന്നും ടൂൾസ് കട്ടെടുത്തു അച്ഛൻ ഓഫീസ് വിട്ടു വരുന്നതിനു മുമ്പ് എങ്ങിനെ ഒക്കെയോ അതുണ്ടാക്കാൻ ഞാൻ ശ്രമിച്ചു. ടൂൾ ബോക്സിൽ അച്ഛൻ അടുക്കി വച്ചിരുന്നതിനു ഒരു ചെറിയ മാറ്റം കണ്ടാൽ അച്ഛനറിയാം ഞാൻ അതിൽ കൈ ഇട്ടിട്ടുണ്ടെന്ന്. അങ്ങിനെ അച്ഛൻ അത് കണ്ടു പിടിച്ചു. അടി കിട്ടും എന്ന് പേടിച്ചു നിക്കുമ്പോ എന്റെ സർപ്രൈസ്-നു ആളു കൊല്ലന്റെ ആലയിൽ പോയി U ആകൃതിയിൽ പച്ചിരിമ്പു കൊണ്ട് ഒരു സംഭവം ഉണ്ടാക്കി കൊണ്ട് വന്നു. പിന്നെ അതിൽ ബ്രൌണ്‍ പേപ്പർ ഒട്ടിച്ചു. ഞാൻ വയരിംഗ് -നു ഉപയികുക്ക്ന കേബിൾ-ഇൽ നിന്നും കോപ്പെർ വയര് ഊരി എടുക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു നില്ക്കുകയായിരുന്നു. അച്ഛൻ എവിടുന്നോ ഒരു റീൽ കോപ്പെർ വയര് വാങ്ങി കൊണ്ടുവന്നു. അത് ആ പച്ചിരിമ്പു ചുറ്റി മാഗ്നെറ്റ്-ഉം, തടി കൊണ്ട് ഒരു ബാറ്റെരി പെട്ടി ഉണ്ടാക്കി, പുത്തൻ മൂന്നു ബാറ്റെരീം വാങ്ങി തന്നു. ഞാൻ കേമനായി പിറ്റേ ദിവസം സ്കൂളിൽ കൊണ്ടുപോയ് ടീച്ചറെ കാണിച്ചു. ഞാൻ എല്ലാ ക്ലാസ്സ്-ലേം സ്പെഷ്യൽ ഗസ്റ്റ് ആരുന്നു. അച്ഛൻ ഇട്ടു തന്ന തുടക്കം. അന്ന് തൊട്ടു പിന്നെ കോളേജ് തീരും വരെ എന്നും എന്റെ പോക്കറ്റിൽ എന്ദെങ്ങിലും ഒരു ഇലക്ട്രോണിക് കംപോനെന്റ്റ് ഉണ്ടായിരിക്കും. ഞാൻ ഇല്ലാത്ത ഒറ്റ സയൻസ് എക്സിബിഷൻ ഇല്ലായിരുന്നു സ്കൂളിൽ. ടെലിഫോണ്‍ ഉണ്ടാക്കി മറ്റു ക്ലാസ്സ്കളിൽ കൊണ്ട് പോയി കാണിച്ചപ്പോൾ ഉണ്ടായ സന്തോഷം ജീവിതത്തിൽ ഒരിക്കലും ഉണ്ടായിട്ടില്ല. അടുത്ത ഡിവിഷൻ-ഇൽ ഏലിയാമ്മ ടീച്ചറ ക്ലാസ്സ് എടുക്കാൻ പോകുന്നത് കാണുമ്പോ തന്നെ ഞാൻ എല്ലാം റെഡി ആക്കി വക്കും. ടീച്ചർ ആളു വിട്ടു വിളിപ്പിക്കും, ഞാൻ എന്റെ ഫോണ്‍ ഡെമോ ചെയ്യുമ്പോ, ജീവിതത്തിൽ ഒരിക്കലും മാർക്ക് കൊണ്ട് തോല്പ്പിക്കാൻ സാധിചിട്ടില്ലാത്ത സ്കൂൾലെ പഠിപ്പിസ്റ്റ് പെണ്‍കുട്ടികളുടെ കണ്ണുകളിലെ തിളക്കം ഒരു വലിയ വിജയമാരുന്നു.
പിന്നീടു teenage ന്റെ അപക്വതയിൽ എനിക്ക് എന്റെ സ്വപ്‌നങ്ങൾ കൈമോശം വന്നു. അത്ര മോശം ഡിഗ്രി അല്ലാത്ത പ്രീ-ഡിഗ്രി നല്ല ഭംഗിയായി ഉഴപ്പി - എഞ്ചിനീയറിംഗ് എന്ട്രൻസ് കിട്ടിയില്ല. എന്നെക്കാളും അച്ഛന് വലിയ നിരാശ ആയിരുന്നു അത്. electronics പഠിച്ചു equipments ഉണ്ടാക്കുകയും സർവീസ് ചെയ്യുകയും ചെയ്യുന്ന ഒരു സ്ഥാപനം തുടങ്ങുക എന്നുള്ളതരുന്നു മോഹം. v-guard ആയിരുന്നു inspiration. ഡിഗ്രി ഇല്ലെങ്ങിൽ വേണ്ട, ഡിപ്ലോമ ആകാം എന്ന് വച്ചു പക്ഷെ അച്ഛൻ graduate ഡിഗ്രീ -ഇൽ കുറഞ്ഞ ഒരു പരിപാടിക്കും സമ്മതിച്ചില്ല. ഒടുവില മനസ്സില്ല മനസ്സോടെ B Sc ക്ക് ചേരുന്നു. അവിടെ വച്ച് എന്നെക്കാളും talented അയ ഒരു സുഹുർതിനെ കിട്ടി - മനോജ്. ഞാൻ Mathematics, അവൻ Zoology ആരുന്നു സുബ്ജെക്ട്സ്, ഒരിക്കലും ഞങ്ങൾ തമ്മിൽ പരിചയപ്പെടാൻ പോലും സാധ്യത ഇല്ലായിരുന്നു. നേച്ചർ ക്ലബ് വഴി പരിചയപ്പെട്ടു.. അത് ഇന്നും ജീവിതത്തിൽ സൂക്ഷിക്കുന്ന എന്റെ പ്രിയപ്പെട്ട സൌഹൃദങ്ങളിൽ ഒരെണ്ണം. 10 വര്ഷങ്ങള്ക്ക് ശേഷം കണ്ടാലും, നിർത്തിയിടത് നിന്നും തുടങ്ങാൻ ഒരു സെക്കന്റ് പോലും തടസ്സം ഇല്ലാത്ത സൗഹൃദം. ഞങ്ങൾ രണ്ടു പേരും കൂടെ ഒരുപാടു circuits ഉണ്ടാക്കി. ഒരുപാടു പണം കംപോനെന്റസ് വാങ്ങി കളഞ്ഞു. അവധി ദിവസങ്ങളില ഞാൻ ഒന്നുകിൽ അവന്റെ വീട്ടിൽ അല്ലെങ്ങിൽ അവൻ എന്റെ വീട്ടിൽ വന്നിരുന്നു solder ചെയ്തു ഇരിക്കും, ഇന്ന് ഓർക്കുമ്പോ, ഒരു പക്ഷെ ഞങ്ങൾ രണ്ടു പേരും കൂടെ എനതെഗിലും ഒന്ന് തുടങ്ങിയിരുന്നെങ്ങിൽ അത് മറ്റൊരു vguard ആയിരുന്നേനെ എന്ന് തോന്നുന്നു - one of the best partnerships I had in life. Aptitude -നോ talent -നോ ഒരു consideration കൊടുക്കാതെ test score മാത്രം ആശ്രയിച്ചു അഡ്മിഷൻ കൊടുക്കുന്ന എഞ്ചിനീയറിംഗ് എന്ട്രൻസ് സിസ്റ്റം ചെയ്യുന്നത് കുറെ seats waste ചെയ്തു എന്ന് മാത്രമാണ് എന്ന് എനിക്ക് ബോധ്യമായത് പിന്നീടു വർഷങ്ങല്ല്ക് ശേഷം എഞ്ചിനീയറിംഗ് കോളേജ് പ്രോഡക്റ്റ്കളെ IT മേഖലയിൽ കണ്ടപ്പോളാണ്. പഠിച്ച Subject-നെ വഴിവക്കിൽ കണ്ട പരിചയം പോലും ഇല്ലാത്ത എത്രയോ എണ്ണം. പിന്നെ ഇത് പറയുമ്പോ അവരുടെ ഒരു അർഗുമെന്റ് ഉണ്ട് - engieering college -il circuit ഉണ്ടാക്കാൻ അല്ല പഠിപ്പിക്കുന്നത്, എന്തും പഠിക്കാൻ കെല്പ്പുള്ള എന്തോ ഒക്കെ ആയി അവരെ വാർത്തെടുക്കുകയാണ് എന്ന്. എന്തായാലും നന്നായി - at least ആ വാർപ്പിൽ പെട്ടില്ലല്ലോ.. മറ്റൊരു സുഹുർത്ത് അദ്മാർധമയ് പറഞ്ഞത് പോലെ - നീ electronics പടിക്കാത്തതും, ഞാൻ പഠിച്ചതും തമ്മിൽ എന്താ വ്യത്യാസം, നമ്മൾ രണ്ടു പേരും ചെയ്യുന്നത് ഒരേ പണി അല്ലെ ഇപ്പൊ - സോഫ്റ്റ്‌വെയർ കൂലീ. ഒരു പക്ഷെ കിട്ടാത്ത മുന്തിരി പുളിക്കുന്നതാരിക്കും. ഇന്ന് മറ്റുള്ളവര successful എന്ന് ഒരു പക്ഷെ വിചാരിക്കുന്ന ഒരു ജീവിതം ജീവിക്കുമ്പോ, അന്ന് electronics diploma ക്ക് പോയിരുന്നെങ്ങിൽ ഞാൻ എന്റെ ബാല്യകാല സ്വപ്നത്തിലെ ജീവിതം ജീവിക്കുമായിരുന്നോ എന്ന് ചിന്തിക്കാത്ത ഒറ്റ ദിവസം ഇല്ല. പണവും അമേരിക്കൻ ജോലിയും അതുകൊണ്ട് ഉണ്ടായ മറ്റു സൌഭാഗ്യങ്ങളും - inclduing family - ഒന്നും ഇല്ലായിരുന്നെനെ, വളരെ ചെറിയ ഒരു ജീവിതം - probably ബുദ്ധിമുട്ടുകൾ മാത്രം നിറഞ്ഞ ഒരു ജീവിതം ഉണ്ടായേനെ. പക്ഷെ, ഒരു circuit debug ചെയയ്മ്പോലോ, ഒരു stereo ഉണ്ടാക്കുമ്പോലോ ഞാൻ അനുഭവിച്ചിട്ടുള്ള തൃപ്തി, വല്ലവനും എഴുതി തള്ളിയ code debug ചെയയുംപോലോ, ആരോ എഴുതിയ സ്പെക് വച്ച് പുതിയ ഫീച്ചർ കോഡ് ചെയ്യ്മപോലോ കിട്ടീട്ടില്ല . ഒരു ദിവസം മുഴുവൻ ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ, circuitboard -ഉം വച്ച് ഞാൻ ഇരിക്കുന്നതിനെ കുറിച്ച് അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട് - ഞാൻ അത് ഒര്ക്കാൻ പോലും അറിയാത്ത അത്ര മുഴുകിയിരുന്നു അന്ന്. എന്റെ ജനിക്കാത്ത പോയ കമ്പനി അല്ലെങ്ങിൽ സ്ഥാപനം ഒരിക്കലെങ്ങിലും ഉണ്ടാകുമായിരുന്നോ എന്നുള്ള ചോദ്യം എന്റെ അവസാന ശ്വാസം വരെ എന്നിലുണ്ടാവും. അതിനുള്ള ഉത്തരം അറിയാൻ ഇനി ഈ ജന്മത്തിൽ സാധിക്കില്ല.. ആ ഒരു ബോധത്തിനോളം വരുന്ന വേറെ ഒരു നിരാശയും എനിക്ക് ഇന്നില്ല.. കേരളത്തിൽ ഇപ്പോളും എഞ്ചിനീയറിംഗ് ഭ്രാന്തിനു ഒരു കുറവുമില്ല. കേരളത്തിൽ കാക്കകളെക്കാൾ കൂടുതൽ engieering graduates ഉണ്ട് - true inflation of education. സുഹുർത്തുക്കളെ, നിങ്ങളുടെ കുട്ടികളെ അവര് എന്ത് ഇഷ്ടപ്പെടുന്നോ അത് പഠിക്കാൻ വിടൂ.. എത്ര ചെറിയതായാലും, കേരളത്തിലെ പൊങ്ങച്ച സ്റ്റാറ്റസ് standards ഇൽ അത് എത്ര താഴെ ആയാലും - അവരെ അവരുടെ ജീവിതം ജീവിക്കാൻ അനുവദിക്കൂ.. അല്ലെങ്ങിൽ അവർ മറ്റാരുടെയോ ജീവിതം ആടി തീർക്കേണ്ടി വരും.
0 Comments
Your comment will be posted after it is approved.
Leave a Reply. |