3/8/2018 0 Comments ക്ലാരപല പെൺ സുഹൃത്തുക്കളും എന്റെ ഭാര്യയും ചോദിച്ചു കേട്ടിട്ടുള്ള ഒരു ചോദ്യം - എന്താണ് മലയാളി ആണുങ്ങളുടെ ഈ ക്ലാര ഫാന്റസി..? ലോകത്തിൽ ഒരു ഭാര്യക്കും കാമുകിക്കും അത് മനസ്സിലാകും എന്ന് തോന്നുന്നില്ല.. കാരണം ക്ലാര ഇവരിൽ രണ്ടും അല്ല.. പെണ്ണിന്റെ മാനത്തിനു മാത്രം വില കൽപ്പിക്കുന്ന ഒരു സമൂഹത്തിൽ ക്ലാരയ്ക്കു മാത്രമേ സ്വയം സൂക്ഷിച്ചു വച്ച
ഒരു ആണിനെ മനസ്സിലാക്കാൻ സാധിക്കൂ.. ആ സൂക്ഷിച്ചു വച്ച സ്വയത്തിനെ അപമാനിക്കപ്പെടുമ്പോൾ സൂക്ഷിച്ചു വച്ചതെല്ലാം നശിപ്പിക്കാനുള്ള വാശിയെ മനസ്സിലാകുള്ളൂ.. അത് ആഗ്രഹിച്ചതെല്ലാം സാധിച്ചു തരുന്ന അച്ഛനമ്മമാരുടെയും ആങ്ങളമാരുടെയും സംരക്ഷണത്തിൽ സുരക്ഷിതരായ ഓമന പുത്രീകൾക്കു മനസ്സിലാവില്ല.. ജീവിതം തന്റെ കയ്യിൽ നിന്നും തട്ടിപ്പറിക്കപ്പെടും എന്ന് ഉറപ്പുള്ളിടത്തു നിന്നുകൊണ്ട് എങ്കിൽ ആ നാശം സ്വന്തം തീരുമാനത്തിലും ഇഷ്ടത്തിലും ആകണം എന്ന് ഉറപ്പിച്ച ഒരു ക്ലാരയുടെ മനസ്സിന് മാത്രമേ മനസ്സിലാകൂ.. അങ്ങിനെ ഉള്ള ക്ലാരകൾ രാധാമാരുടെ ശത്രുക്കളാണ്.. ജയകൃഷ്ണന്റെ ഏറ്റവും അടുത്ത സുഹൃത്താണ്.. അവൾ സാധാരണ പെണ്ണല്ല.. Padmarajan എന്ന ഡയറക്ടറുടെ ജീനിയസ് ആ സിനിമ ഓരോ പ്രാവശ്യം കാണുമ്പോളും പല മൊമെന്റ്സിൽ ആയി മനസ്സിലാകുന്ന കാര്യമാണ്.. ഒരിക്കലും കണ്ടു തീർക്കാൻ പറ്റാത്ത സിനിമ. അതിൽ പാർവതിയുടെ അഭിനയം എനിക്കിഷ്ടമല്ലായിരുന്നു.. പോകെ പോകെ ഇപ്പൊ തോന്നുന്നു അവർ ആ കാരക്ടറിനെ തന്മയത്വത്തോടെ അവതരിപ്പിച്ചു എന്ന്.. ബസ് ഓണർ ബാബുവും ക്ലാരയും ആണ് ജയകൃഷ്ണനെ ഏറ്റവും മനസ്സിലാക്കിയ സുഹൃത്തുക്കൾ... കൂടെ നടക്കുന്ന ഋഷി പോലും അല്ല. രാധക്കു ജയകൃഷ്ണന്റെ ഭാര്യ മാത്രമേ ആകാൻ പറ്റുള്ളൂ.
0 Comments
Your comment will be posted after it is approved.
Leave a Reply. |