1/23/2016 0 Comments ജനുവരിയുടെ നഷ്ടംഒന്നും തന്നെ മനസ്സിലാകാത്ത പ്രായത്തിൽ, മുതിർന്നവരുടെ കൂടെ ഇരുന്നു കണ്ട സിനിമകൾ ഒരുതരം വേട്ടയാടലുകൾ ആയി മനസ്സിൽ അവശേഷിപ്പിച്ച്, ഒരു തണുത്ത വെളുപ്പാൻ കാലത്ത്, പകരത്തിനു ഒരു അപരനെ പോലും തരാതെ, തിങ്കളാഴ്ച നല്ല ദിവസത്തിന് കാത്തു നിക്കാതെ, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ നമുക്ക് പാർക്കാൻ നിർമ്മിച്ച മുന്തിരി തോപ്പുകളിലെ തൂവാനത്തുംബികൾക്ക് നക്ഷത്രങ്ങളെ കാവലാക്കി, കൂടെവിടെ എന്ന് ചോദിച്ചു ദേശാടന കിളിയെ കരയിച്ച്, ഇതാ ഇവിടെ വരെ എന്നും പറഞ്ഞു ഇടവേള അവസാനിപ്പിച്ചു ഒരു കരിയിലക്കാറ്റുപോലെ, മൂന്നാം പക്കം കാണാ മറയത്തെക്കു പറന്നു പറന്നു പറന്നു പോയ, ഇന്നലെകളുടെ ഗന്ധർവന് ഒരു നൊംബരത്തിപ്പൂവു കൊണ്ട് പ്രണാമം. 25 years have passed since Malayalam Cinema lost it's genius on 24 Jan 1991 അടിക്കുറിപ്പ്: പെൻസിൽ സ്കെച്ച് ഇന്റർനെറ്റ് സെർച്ചിൽ കിട്ടിയതാണ്, പേരറിയാത്ത ഏതോ ഒരു കലാകാരന്റെ സൃഷ്ടി ആണ്, എന്റെ അല്ല.
0 Comments
Your comment will be posted after it is approved.
Leave a Reply. |