അനർഗള നിർഗള പ്രവാഹം
  • ബഹിർസ്പുരണങ്ങൾ
  • Note Book
  • Family History
  • ബഹിർസ്പുരണങ്ങൾ
  • Note Book
  • Family History
Search by typing & pressing enter

YOUR CART

4/12/2015 0 Comments

അഭിനവ മഹാ ഭാരതം

പണ്ട് പണ്ട് ഒരിക്കൽ ഒരിടത്ത് ഒരു രാജാവുണ്ടായിരുന്നു... ഇങ്ങിനെ ആണല്ലോ മിക്ക മുത്തശ്ശി കഥകളുടെയും തുടക്കം.. അരണ്ട വെളിച്ചത്തിൽ കഥ പറഞ്ഞു തന്ന ആളിനെ കെട്ടി പിടിച്ചു കിടന്നു ആ കഥ കേള്ക്കുമ്പോ, നമ്മുടെ മനസ്സുകൾ ഏതൊക്കെയോ ചിത്രങ്ങൾ വരച്ചു... ചിലത് പേടിപ്പിക്കുന്നത്‌, ചിലത് സന്തോഷിപ്പിക്കുനത്, കഥകളിലൂടെ നമ്മൾ പഠിച്ചത് ഇതിഹാസങ്ങളും ചരിത്രവും മാത്രമല്ല ശരിയും തെറ്റും ധര്മവും സത്യവും ഒക്കെ ആണെന്ന് പലപ്പോഴും അറിഞ്ഞിരുന്നിരിക്കില്ല.. പക്ഷെ ഇപ്പോഴും നമ്മൾ ആരോ പറഞ്ഞ, അല്ലെങ്ങിൽ തലമുറകൾ പറഞ്ഞു പറഞ്ഞു കൈ മാറി വന്ന കഥകൾ കേൾക്കുംപോളും അത് വീണ്ടും അടുത്ത തലമുറയ്ക്ക് പറഞ്ഞു കൊടുക്കുംപോളും മറന്നു പോകുന്ന ഒരു കാര്യമുണ്ട് - എല്ലാ കഥകളും ഏതോ ഒരു ആളുടെ മാത്രം ഭാഗം ആണ് പറയുന്നത്.. എല്ലാ കഥകള്ക്കും രണ്ടു വശങ്ങൾ എങ്കിലും ഉണ്ടാകും.. രണ്ടാമന്റെ ഭാഗം ആരും പറഞ്ഞിട്ടില്ല... എല്ലാ കഥകളും ചരിത്രവും കുറിക്കപ്പെട്ടതാണ് .. അല്ലെങ്ങിൽ ചരിത്രം തിരുത്തി കുറിക്കും എന്ന് ആക്രോശിക്കേണ്ട കാര്യം ഇല്ലല്ലോ.. 

 മഹാഭാരതവും രാമായണവും ഒട്ടും വ്യത്യസ്തമായിരിക്കാൻ വഴി ഇല്ല. മഹാഭാരതം ഇന്നത്തെ നൂറ്റാണ്ടിൽ ആയിരുന്നു നടന്നിരുന്നതെങ്ങിൽ എന്താകുമായിരുന്നു അതിന്റെ പരിണിത ഭലം എന്ന് ചിന്തിച്ചു നോക്കു..  ഒന്നാലോചിച്ചാൽ ദുര്യോധനൻ ആണ് തന്തക്കു പിറന്നവൻ - അങ്ങിനെ ഉള്ള ഏതൊരാളും ചെയ്യുന്നതെ അയാളും ചെയ്തുള്ളൂ.. എന്ത് തോന്നിവാസത്തിനും  അപ്പ്ലോളപ്പോൾ പൂർവ ജന്മ കഥകളുടെയോ ശാപങ്ങളുടെയോ വരങ്ങളുടെയോ പേര് പറഞ്ഞു ന്യായം കണ്ടു പിടിച്ചിരുന്ന ഒരു വ്യവസ്ഥിതിയെ അയാള് ചോദ്യം ചെയ്തു. യഥാർത്ഥത്തിൽ ധർമപുത്രർ എന്ന പേരിനു അനുയോജ്യൻ ദുര്യോധനൻ ആയിരുന്നു. ഒന്നാലോചിച്ചു നോക്കു.. ഇന്നാണേൽ പറഞ്ഞേനെ.. "ആ പെങ്കൊച്ചു  പണ്ടേ മതില് ചാടിയതാണ് എന്ന്".. പക്ഷെ വ്യാസന് എഴുതാൻ പറഞ്ഞതല്ലേ എഴുതാൻ പറ്റൂ.. കിടക്കട്ടെ ദുർവാസാവനിറ്റെ വക ഒരു വരം.. അതിലൊന്ന് കൊച്ചു പരീക്ഷിച്ചു നോക്കി.. അത്രേ ഉള്ളൂ, നൈസ് ആയിട്ടു ഉണ്ടായ കുട്ടിയെ  അങ്ങ് ഒഴുക്കീം കളഞ്ഞു.. ഇന്നും കവച കുണ്ഡലങ്ങൾ ഇല്ലാത്ത ആയിരക്കണക്കിന് സൂര്യ പുത്രന്മാർ ജനിക്കുന്ന നമ്മുടെ നാട്ടിൽ ദുർവാസാവുകൾ നടന്നു വരും കൊടുക്കുന്നുണ്ടോ ആവോ.? 

ഉപേക്ഷിക്കപ്പെട്ടവന്റെ വാശി, അത് എന്നും ഒരു ആശ്ചര്യമാണ് - കർണ്ണൻ തൊട്ടു Steve Jobs വരെ. ഒരു നല്ല ചെടി വച്ച്, എന്നും രാവിലെ വെള്ളോം ഒഴിച്ച് അതിന്റെ ചോട്ടിൽ പോയി നോക്കി ഇരുന്നാലോ, ഒരു നാമ്പ് പോലും വരില്ല, പക്ഷെ വെട്ടി എറിഞ്ഞ ഒരു തണ്ടിൽ നിന്നോ, വലിച്ചെറിഞ്ഞ ഒരു കുരുവിൽ നിന്നോ ഒരു നല്ല ചെടി വളര്ന്നു വരുന്നത് കണ്ടു അത്ഭുത പെട്ടിട്ടുണ്ട്.. തന്നെ ചുറ്റി  പിണഞ്ഞു വലിച്ചു താക്കുന്ന വള്ളി ചെടികളോ, ചുറ്റം നിക്കുന്ന വൻ മരങ്ങളുടെ കറുത്ത നിഴലോ ഒന്നും പ്രശന്മാക്കാതെ, അതിനെ എല്ലാം തകർത്ത് ആരോഗ്യത്തോടെ വളരുന്ന എത്ര നാട്ടു മാവിൻ തൈകളും, ചെമ്പരത്തികളും.  അത് പോലെ തന്നെ വഴി വക്കിൽ പണി എടുക്കുന്ന നാടോടികളുടെ കുട്ടികൾ. പാലും മൊട്ടയും ഒന്നും ഇല്ലാതെ വെറും പച്ച വെള്ളവും എന്തെകിലും ഭക്ഷണവും മാത്രം കഴിക്കുന്ന കുട്ടികൾക്ക് കോമ്പ്ലാൻ-ഉം ബൂസ്റ്റ്‌-ഉം കുടിച്ചു തളരുന്ന കുട്ടികളെക്കാൾ ആരോഗ്യവും ഊര്ജവും കണ്ടിട്ടുണ്ട്. കർണ്ണനും അങ്ങിനെ ഒരാളായിരുന്നു. ലോകത്തിൽ കർണനെ പോലെ വേറെ ഒരാളെയും ദുര്യോധനൻ വിശ്വസിച്ചില്ല  സ്വന്തം സഹോദരങ്ങളെ പോലും -  സുഹൃത്ത് ബന്ധത്തിന്റെ ഏറ്റവും ഉദാത്തമായ ഒരു ഉദാഹരണം വേറെ ഇല്ല.          

ആരുടേയും പാദ സേവ ചെയ്യാതെ - സായിപ്പിന്റെ ഭാഷയിൽ പറഞ്ഞാൽ 'ആസ് ലിക്ക്' ചെയ്യാതെ - സ്വന്തം കഴിവിൽ മാത്രം വിശ്വസിച്ച മനുഷ്യരാണ് ദുര്യോധനന്നും കർണ്ണനും - ഒരു പക്ഷെ ആ വിശ്വാസം അമിതമായി പോയി കാണും. അതുകൊണ്ട് തന്നെ ചുറ്റം ഉള്ളവരെ അവരധികം ശ്രദ്ധിച്ചില്ല - ശകുനിയും ശല്യരും ദ്രോണരും ഭീഷ്മരും ഒക്കെ സ്വന്തം എന്ന് കരുതി - അവരുടെ കൂറും ഉദ്ദേശ ശുദ്ധിയും ഒരിക്കലും മനസ്സിലാക്കാതെ - Eric Schmidt-നെ വിശ്വസിച്ച Steve Jobs-നെ പോലെ.

പക്ഷെ, ഇതിലെ അവസാന കളി ആണ് ഏറ്റവും രസകരം. അമ്മാവനെ കൊന്ന തന്റെ പ്രവർത്തി തന്നെ തേടി വരാതിരിക്കാൻ അഭിമന്യുവിനെ  മുറി വിദ്യ പറഞ്ഞു കൊടുത്തു മുളയിലെ നുള്ളി. ഗർഭസ്ഥ ശിശുവിന്റെ പേര് പറഞ്ഞു ഉത്തരയെ സതി അനുഷ്ടിക്കുന്നതിൽ  നിന്നും തന്ത്രപൂർവ്വം  വിലക്കി. അശ്വധാമാവിന്റെ ബ്രഹ്മാസ്ത്രത്തിൽ നിന്നും ചാപിള്ളയെ രക്ഷിച്ചു, കുരു വംശത്തിന്റെ എല്ലാ സ്വത്തുക്കളും തന്റെ മരുമകന്റെ പുത്രന്റെതാക്കി - വേറെ ഒന്നിനെ പോലും അവകാശം ചോദിയ്ക്കാൻ ബാക്കി വയ്ക്കാതെ. 

ഒരു തലതോട്ടപ്പനില്ലാതെ, ചതിക്കും കാപട്യത്തിനും ചതുരത എന്നും നയതന്ത്രത എന്നും പേരിട്ടു ചതിച്ചു വെട്ടിയും എന്ത് തെമ്മാടി തരത്തിനും ശാപത്തിന്റെയോ മുൻ ജന്മ പാപത്തിന്റെയോ പേരും പറഞ്ഞു ന്യായീകരിച്ചല്ലാതെ പാണ്ഡവർക്ക് ഒരിക്കലും ഒറ്റ തന്തയ്ക്ക് പിറന്ന കൌരവരേയും കർണ്ണനെയും തോല്പിക്കാൻ കഴിയുമായിരുന്നില്ല - ഒരു പക്ഷെ മഹാഭാരതം പഠിപ്പിക്കുന്ന പാഠവും അത് തന്നെ ആയിരിക്കും. പാദ സേവ ചെതിട്ടോ ആസ് ലിക്ക് ചെയ്തിട്ടോ വേണ്ടില്ല എങ്ങിനെയും കാര്യം സാധിക്കുക - ലക്‌ഷ്യം മാർഗത്തെ സാധൂകരിക്കുന്നു എന്നാണല്ലോ ന്യായം.              

സത്യവും നീതിയും ധർമവും സത്കർമവും പ്രാപ്തിയും വിജയിക്കും എന്ന് വിശ്വസിക്കുന്നവർ കുടില ബുദ്ധികളുടെ ചതിവിൽ പെട്ട് സ്വന്തം മൂല്യങ്ങളുടെ ബലി ആടുകളായി ഇന്നും എരിഞ്ഞടങ്ങുന്നു. സത്യമേവ ജയതേ...!! ശംഭോ മഹാദേവ.
0 Comments

Your comment will be posted after it is approved.


Leave a Reply.

    Archives

    January 2022
    February 2021
    March 2018
    November 2016
    September 2016
    August 2016
    July 2016
    April 2016
    February 2016
    January 2016
    November 2015
    April 2015
    September 2014

    RSS Feed

Powered by Create your own unique website with customizable templates.